തിരുവനന്തപുരം: ഫേസ്‌ബുക്കിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടുകയാണ് അനുപമാ മോഹന്റെ പോസ്റ്റ്. സെക്‌സി ദുർഗാന്ന് പറയാമ്പാടില്ല, വിളക്ക് കൊളുത്തി വച്ചിട്ട് ഇങ്ങനൊക്കെ പറയാം.. 'ഓം നാഭ്യാലവാല രോമാളി ലതാ ഫല കുചദ്വയ്യൈ നമഃ ഓം ലക്ഷ്യരോമ ലതാധാരതാ സമുന്നേയ മധ്യമായൈ നമഃ ഓം സ്തനഭാര ദളന്മദ്ധ്യ പട്ടബന്ധ വലിത്രയായൈ നമഃ ' എന്താല്ലേ.. എന്നായിരുന്നു അവർ കുറിച്ചത്. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം അവതാരകൻ കൂടിയായ ലല്ലുവിന്റെ ഭാര്യയാണ് അനുപമാ മോഹൻ. ഈ പോസ്റ്റിനെ തുടർന്ന് സംഘപരിവാർ അനുകൂലികളുടെ ആക്രമണം അനുമപാ മോഹന് നേരെയായി. ലല്ലു പോലും പ്രതിരോധത്തിന് എത്തേണ്ടിയും വന്നു. ദുർഗ്ഗാ ദേവിയെ കളിയാക്കിയെന്ന വിർശനമാണ് അവർ നേരിടുന്നത്. എന്നാൽ തന്റെ നിലപാടിൽ ഉറച്ച് നിന്ന് ചർച്ചയ്ക്ക് പുതിയ തലം നൽകുകയാണ് അനുപമ.

ഒന്നുകിൽ ഒരു fake. അല്ലെങ്കിൽ സംസ്‌കാര ശൂന്യ! ഇവളെയൊക്കെയാണ് report ചെയ്തു id പൂട്ടിക്കേണ്ടത്. എല്ലാരും കൂടി അവൾക്കു കിട്ടാനുള്ളത് പെട്ടെന്ന് വാങ്ങിച്ചു കൊടുക്ക്!-എന്ന അംബികാ ജെകെയു്‌ടെ പ്രതികരണത്തോടെയാണ് അനുപമയ്ക്ക് നേരെ ആക്രമണം തുടങ്ങുന്നത്. എന്റെ ലളിതേ, ശ്രീവിദ്യേ, ത്രിപുരസുന്ദരീ, മഹാമായേ, അംബികേ.. വിവരമില്ലാത്തവർക്ക് വിവരം കൊടുക്കാൻ വലതുവശത്തു നിൽക്കുന്ന സരസ്വതീദേവിയെ ഒന്നു പറഞ്ഞുവിടണേ..-എന്ന കളിയാക്കലുമായി അനുപമയും തിരിച്ചിടിച്ചു. ജന്മഭൂമിയിൽ നിന്ന് ചീന്തിയെടുത്ത ഒരേട്.. നാഭി എന്നത് നഭസാണെന്ന് പറഞ്ഞ് എന്നെ ചലഞ്ച് ചെയ്തിട്ട് കമന്റ് പൂട്ടിവച്ച ജേഷ്ഠൻ അറിയാനായി. (വിനോദ് കുമാറോ കൃഷ്ണ കുമാറോ ശങ്കര മേനോനോ കൂട്ടിയാൽ കൂടില്ല. ലളിതാസഹസ്രനാമം ഏറ്റവും ലക്ഷണമൊത്തതും നിരവധി നിരവധി വ്യാഖ്യാനങ്ങൾ വന്നിട്ടുള്ളതുമാണ്. നിങ്ങൾ പറയുന്നത് കേട്ട് തല കുലുക്കാൻ ഞാൻ സംഘിയല്ല)-എന്നും കുറിച്ചു. ഇതിനിടെ വിമർശനം ലല്ലുവിനെതിരെ തിരിക്കാനും ബോധപൂർവ്വമായ ശ്രമം ഉണ്ടായി. ഇതിനെ ഏഷ്യാനെറ്റ് അവതാരകൻ ചെറുക്കുകയും ചെയ്തു.

അനുപമയെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിക്കുന്ന കമന്റുവന്നു. ഇതോടെയാണ് വീട്ടിൽ എല്ലാരേം പ്രോ ചേർത്താണോടാ തെണ്ടീ വിളിക്കുന്നേ ? എന്ന കമന്റുമായി ലല്ലുവുമെത്തിയത്. പിന്നെ ലല്ലുവിനെ ജിഹാദിയുമാക്കി. നിക്ക് ഒരു തന്തയേ ഉള്ളൂ...നിന്നെപ്പോലെ വോട്ടേഴ്‌സ് ലിസ്റ്റിലുള്ിളവരെല്ലാം തന്തയല്ല....പശു തള്ളയുമല്ല എന്നും പിന്നേ...നിന്റെ ചിറ്റപ്പനല്ലേ ബോംബ് ഉണ്ടാക്കിത്തന്നത് എന്നും കുറിച്ചു. അങ്ങനെ ലല്ലുവിനേയും ഭാര്യയേയും തീവ്രവാദിയും ജിഹാദിയുമൊക്കെയാക്കി ചർച്ച കൊഴുപ്പിക്കുകയാണ് സംഘികൾ. ഈ പ്രതികരണങ്ങളുമായെത്തുന്നവർ പലരും ഫെയ്ക് ഐഡിയാണ് ഉപയോഗിക്കുന്നത്. അതും ലല്ലു തുറന്നു കാട്ടുന്നു. ഒരു കമന്റ് ഇങ്ങനെയാണ്-ദാ മൂഞ്ചിയില്ലാത്ത അടുത്ത ബോഡി വന്നൂ...-എന്ന കമന്റുമായി ലല്ലു മറുപടി നൽകി.

ആർഷ ഭാരത പശു വിൻ പൈതങ്ങൾക്ക് നമോവാകം..... അമ്പലങ്ങളുടെ നൂറു മീറ്ററിൽ കണ്ടുവരുന്ന സംഘികുഞ്ഞുങ്ങൾക്ക് വിവരമില്ലായ്മ കാലങ്ങളായി കണ്ടുവരുന്നതിനാൽ ഇതൊന്നും പുതുമയായി തോന്നുന്നില്ല.... കാരണം വിവരമില്ലായ്മ ഇവറ്റകളുടെ ഭാഷയിൽ പറഞ്ഞാൽ പക്വതയും പക്വതയുള്ളവരുടെ ഭാഷയിൽ അരവട്ടും ആണല്ലോ-എന്നൊരു രസകരമായ കമന്റും പ്രതികരണങ്ങളിൽ എത്തുന്നു. എന്നാൽ ദുർഗ്ഗാ ദേവിയെ അപമാനിച്ചെന്ന് ആരോപിച്ച് അനുപയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം സൈബർ ലോകത്ത് തുടരുകയാണ്. ഈ പോസ്റ്റിനു കാരണമായ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് കണ്ടിട്ട് ചോദിക്കട്ടെ സെക്‌സി എന്ന വാക്കിനു കവി എന്ത് അർത്ഥമാണ് കൽപ്പിക്കുന്നത് ? എന്ന ചോദ്യത്തിന് അനുപമ കൃത്യമായ മറുപടി നൽകുന്നുണ്ട്. കാമരൂപിണി എന്ന്. ന്തേ?... എന്നാണ് അത്.

എത്ര ആകാരവടിവ് ഉണ്ടായാലും എന്റെ അമ്മയെ നോക്കി ഒരാൾ you are sexy എന്നോ കാമരൂപിണി എന്നോ വിളിക്കുന്നത് അല്ലെങ്കിൽ പറയുന്നത് അങ്ങോട്ട് ഉൾകൊള്ളാൻ പ്രയാസം തന്നെയാണ്. വിശ്വസികൾക് സ്വന്തം അമ്മ അല്ലെങ്കിൽ അതിനുമപ്പുറം ആയിരിക്കാം ...... ആ മനോഭാവം ആയിരിക്കാം ആ ഒരു പോസ്റ്റിനു ആധാരം. (ഈ പോസ്റ്റിൽ ഈ വിഷയത്തിൽ ഒരു തുടർ ചർച്ചയ്ക്ക് താല്പര്യമില്ല എന്ന് കൂടി അറിയിക്കട്ടെ )-എന്ന് ജയേഷ് എന്നയാൾ കുറിച്ച് ചർച്ചയ്ക്ക് പുതിയ തലവും നൽകി. അനുപമയുടെ അഭിപ്രായ പ്രകടനം സിറിയിയിൽ ഐസിസ് ക്യാമ്പിൽ നിന്നാണെന്ന വിമർശനവുമായി ഒരാൾ കമന്റിട്ടിട്ടുണ്ട്. പണ്ടൊക്കെ ആളുകൾ ആട് മെയ്‌ക്കാൻ കാനന ച്ഛായയിൽ ആയിരുന്നു ഇപ്പൊ നേരെ സിറിയ , അല്ല ഇവിടെ എങ്ങും ആട് ഇല്ലാഞ്ഞിട്ടാ-ഇങ്ങനെ ചർച്ച തുടരുകയാണ്.