- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് 'ആരാടോ തന്റെയീ ജനം' എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റ്‌വോ? ഹരീഷ് വാസുദേവനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ
തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പോസ്റ്റ് സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നു. '24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് ' ആരാടോ തന്റെയീ ജനം' എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ' എന്ന് ചോദിക്കുന്നതായിരുന്നു ഹരീഷിന്റെ പോസ്റ്റ്
തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പോസ്റ്റ് സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നു. '24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് ' ആരാടോ തന്റെയീ ജനം' എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ' എന്ന് ചോദിക്കുന്നതായിരുന്നു ഹരീഷിന്റെ പോസ്റ്റ്. കോൺഗ്രസ്സ് സൈബർ ഗുണ്ടകളുടെ തെറിവിളികളും ഹരീഷിനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളും ഹരീഷിന്റെ ഫേസ്‌ബുക്ക് പേജിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്.
എന്തിനാണ് പോസ്റ്റ് എന്ന് വിശദീകരിക്കാതെയായിരുന്നു ഹരീഷിന്റെ വാളിൽ മുഖ്യമന്ത്രിക്ക് എതിരായ പരാമർശം എത്തിയത്. പലതരം വ്യാഖ്യാനങ്ങൾ പലരും നടത്തുന്നു. ഹരീഷിന്റെ വാളിൽ പോസ്റ്റിനെ പിന്തുണച്ച് എത്തിയ ഒരു കമന്റ് ഇങ്ങനെ. കേരളത്തിന്റെ പരിസ്ഥിതിയെ തിരിച്ചാക്കാൻ പറ്റാത്തവിധം നശിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രിയോടുള്ള ഒരു വൈകാരിക പ്രതികരണമായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഹരീഷിന്റെ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു. ഹരീഷിനെ ഫേസ്‌ബുക്കിൽ അസഭ്യം വിളിക്കുന്ന ഉമ്മൻ ചാണ്ടി ഭക്തർ അവരുടെ സംസ്‌കാരം തുറന്നു കാണിക്കുന്നു.
'24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് 'ആരാടോ തന്റെയീ ജനം' എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റ്‌വോ? ശിക്ഷ അനുഭവിക്കാൻ തയ്യാറായിത്തന്നെ?? പ്രേരണാക്കുറ്റത്തിനു നടപടി നേരിടാൻ ഞാൻ റെഡി. സിവിൽ ഡിസ് ഒബീഡിയൻസ് മൂവ്മന്റ് മാത്രമല്ലല്ലോ, ഇങ്ങനെയും ചിലത് വേണ്ടേ മുഖ്യമന്തി പരിധി വിടുമ്പോൾ? സഹിക്കുന്നതിനൊരു പരിധിയില്ലേ? ക്ഷമയുടെ നെല്ലിപ്പലക തകർന്നു.'-ഇതാണ് പോസ്റ്റിന്റെ പൂർണരൂപം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.
'സ്‌കൂൾ പഠനം ആരംഭിക്കുന്നതിന് മുൻപേതന്നെ, അച്ഛന്റെപിന്നാലെ നടന്ന് പിടിക്കാൻ തുടങ്ങിയതാണ് കോൺഗ്രസ്സിന്റെ മൂവർണ്ണകോടി. ഇന്നുവരെ അത് വിട്ട്, ഇനിമുതൽ വേറെ ഒന്നാവാം എന്ന് മനസ്സിലെങ്കിലും തോനിയിട്ടുമില്ല. പക്ഷേ ഇപ്പോൾ കേരളം ഭരിക്കുന്ന നമ്മുടെ
കോൺഗ്രസ്സ് മുഖ്യന്റെ അടുത്ത കാലത്തുള്ള പല ചെയ്തികളും കാണുമ്പോൾ ചെരിപ്പൂരി കരണ കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ച് കൊടുക്കാൻ തന്നെയേ എനിക്കും തോന്നിയിട്ടുള്ളൂ...' ഫേസ്‌ബുക്കിൽ ഹരീഷിനെ അനുകൂലിച്ച് വന്ന ഒരു കോൺഗ്രസുകാരന്റെ കമന്റാണ് ഇത്. ഹരീഷിനെപ്പോലെ വിനയത്തോടെ കാര്യങ്ങൾ വസ്തുനിഷ്ടമായി സഹിഷ്ണുതയോടെ അവതരിപ്പിക്കുന്ന പ്രമുഖനായ യുവ പരിസ്ഥിതി പ്രവർത്തകൻ ഒരു ശരാശരി മലയാളിയുടെ വികാരം പ്രകടിപ്പിച്ചതു കണ്ടപ്പോൾ അത്ഭുതപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന കമന്റുകളുമുണ്ട്.
ഹരീഷിനേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്്. പലതും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നവ ആണ്. ചിലർ ഭീഷണിയും മുഴക്കുന്നുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന് ഇപ്പോൾ തന്നെ രണ്ടായിരത്തി നാനൂറിലധികം ലൈക്കുകളും 250 ൽ അധികം ഷെയറുകളുമാണ് കുറഞ്ഞ സമയം കൊണ്ട് ലഭിച്ചത്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനും ആണ് ഹരീഷ് വാസുദേവൻ . കേരളത്തിലെ പല പരിസ്ഥിതി വിഷയങ്ങളിലും നിർണായക ഇടപെടലുകൾ ഹരീഷ് നടത്തിയിട്ടുണ്ട്.