- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ യാത്രയിൽ വിവാദം പുകയുന്നു; ബിഹാർ തോൽവി മുന്നിൽ കണ്ട് മുങ്ങിയതെന്നു ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വാർത്ത നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്. എന്നാൽ രാഹുൽ ഗാന്ധിയും അമേരിക്കൻ സന്ദർശനത്തിന് പോയതോടെ കടുത്ത വിമർശനമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. എന്നാൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും നിർബന്ധിച്ച് രാഹുൽ ഗാന്ധിയെ യുഎസ്സിലേക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വാർത്ത നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്. എന്നാൽ രാഹുൽ ഗാന്ധിയും അമേരിക്കൻ സന്ദർശനത്തിന് പോയതോടെ കടുത്ത വിമർശനമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്.
എന്നാൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും നിർബന്ധിച്ച് രാഹുൽ ഗാന്ധിയെ യുഎസ്സിലേക്ക് പറഞ്ഞയച്ചതാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര പരിഹസിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കുന്നതിനോട് ഇരുവർക്കും താൽപര്യമില്ല. രാഹുൽ ബിഹാറിലുള്ളത് തിരഞ്ഞെടുപ്പിൽ പരാജയമുണ്ടാക്കുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നതായും സാംബിത് പറഞ്ഞു.
ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും രാഹുൽ വിട്ടു നിൽക്കണമെന്നാണ് നിതീഷ് കുമാറും ലാലു പ്രസാദും ആഗ്രഹിക്കുന്നത്. അടുത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ സോണിയ ഗാന്ധി പങ്കെടുക്കണമെന്നാണ് അവരുടെ ആവശ്യം. യുഎസ്സിലെ ആസ്പനിൽ ആഗോള സെമിനാറിൽ പങ്കെടുക്കാൻ രാഹുൽ പോയെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ അദ്ദേഹം ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു സെമിനാറിലും ഒരിക്കലും പങ്കെടുത്തതായി അറിയില്ല. അറിവൊട്ടും തന്നെ ഇല്ലാത്ത വിദഗ്ധനാണ് രാഹുൽ ഗാന്ധിയെന്നും സാംബിത് കളിയാക്കി.
ആസ്പനിൽ ഒരു ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധി പോയത് എന്നു കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഈ ഗ്ലോബൽ മീറ്റ് എന്നാണെന്നോ എവിടെയാണെന്നോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആരോടും പറയാതെ പുറപ്പെട്ടുപോയ രാഹുൽ ഗാന്ധി രണ്ട് മാസത്തോളം അജ്ഞാതവാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം പൊതുരംഗത്ത് സജീവമായി വരികയായിരുന്നു രാഹുൽ ഗാന്ധി. അതിനിടയിലാണു വീണ്ടും രാഹുൽ അമേരിക്കയിലേക്കു പോയത്.
പാർട്ടിയിൽ നിന്ന് വീണ്ടും അവധിയെടുത്താണ് രാഹുൽ പോയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ യുഎസിലേക്ക് പുറപ്പെടുന്നതെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജോവാല പറഞ്ഞിരുന്നു. അതല്ല അസുഖബാധിതയായ മുത്തശിയെ കാണാനാണ് രാഹുലിന്റെ യാത്രയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാഹുൽ ഉടൻ തിരിച്ചെത്തി ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നാണു രൺദീപ് സിങ് സുർജോവാല പറഞ്ഞത്.

