പറവൂർ: വി ഡി സതീശൻ എം എൽഎയ്‌ക്കെതിരെ പോസ്റ്റിട്ടർക്കും പോസ്റ്റ് ഷെയർ ചെയ്തവർക്കും കമന്റ് ചെയ്തവർക്കും വധഭീഷണിയെന്ന് ആക്ഷേപം. കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് പറവൂരിൽ നടത്താതിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി രാജേന്ദ്രപ്രസാദ് ഇട്ട പോസ്റ്റ് ഷെയർ ചെയ്ത പറവൂർ മനോരമ ലേഖകൻ ബാബുക്കുട്ടനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. സതീശന്റെ എതിരാളികൾ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി.

മനോരമ ലേഖകനെ മാത്രമല്ല ഈ പോസ്റ്റിൽ കമന്റിട്ട നയീബ് ഇ എമ്മിനെ ഫോണിൽ നേരിട്ടു വിളിച്ചു വിഡി സതീശൻ തന്നെ ഭീഷണിപ്പെടുത്തി. വി ഡീ സതീശനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച കമന്റ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ആദ്യം മാന്യമായ സ്വരത്തിൽ ആവശ്യപ്പെട്ട സംസാരിച്ച സതീശന്റെ ആവശ്യം നയീബ് സ്വീകരിച്ചതോടെ പോസ്റ്റ് പിൻവലിച്ചാൽ മാത്രം പോരായെന്നും പോസ്റ്റ് ഇട്ടതിൽ ഖേദം രേഖപ്പെടുത്തണമെന്നും പറഞ്ഞുവെന്നാണ് ആക്ഷേപം.

അല്ലെങ്കിൽ വീട്ടിലിരിക്കുന്ന അമ്മയെയും സഹോദരിയെയും കുറിച്ച് അപവാദം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി നയീബ് ആരോപിക്കുന്നു. ഡി വെ എഫ് ഐയുടെ പറവൂർ ഭാരവാഹിയായിരുന്ന നയീബിന്റെ പൊളിറ്റിക്കൽ ഭാവി തകർത്തുകളയുമെന്നും കോടിയേരിക്കും സ്വരാജിനും നജീബിനെതിരെ പരാതി നൽകുമെന്നും ഭീഷണിയിൽ പറഞ്ഞു. ഇപ്പോൾ താൻ സിപിഐ(എം) അനുഭാവി മാത്രമാണെന്നും ഭാരവാഹിയല്ലെന്നും താൻ എംഎൽഎയോ എംപിയോ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും നയീബ് എം എൽഎയോടു വ്യക്തമാക്കിയതോടെ നിന്നെ കാണിച്ചു തരാമെന്നു പറഞ്ഞു ഫോൺസംഭാഷണം അവസാനിപ്പിച്ചെന്നാണ് ആക്ഷേപം.

മനോരമയുടെ പറവൂർ ലേഖകൻ ബാബുക്കുട്ടനോടു രാജേന്ദ്രപ്രസാദിനെ ഫ്രണ്ട് ലിസ്റ്റിൽ നിന്നൊഴിവാക്കണമെന്നും പാസ്റ്റ് പിൻവലിക്കണമെന്നും അവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്നു പറഞ്ഞപ്പോൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായുമുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എന്നാൽ ഇതു സംബന്ധിച്ചി നേരിട്ടുള്ള ചർച്ചകൾക്ക് തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വിഡി സതീഷൻ ഉപയോഗിച്ചിട്ടില്ല.

സതീഷിനെതിരെ നയീബ് ഇട്ട ആദ്യ പോസ്റ്റ് ഇങ്ങനെയാണ്. ഇന്ന് രാവിലെ നിങ്ങളെന്നെ വിളിച്ച് ആക്രമണ ഭീഷണിമുഴക്കിയതിനും അസഭ്യം പറഞ്ഞതിനും നേരിട്ടോ അല്ലാതെയോ നിങ്ങളുടെ നിങ്ങൾ സംസാരിച്ച നിലവാരത്തിൽ ഞാൻ തിരിച്ച് പ്രതികരിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ മനോരമ ലേഖകൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞപ്പോൾ പ്രതികരിക്കാതിരിക്കാൻ വയ്യ. താങ്കൾ ആരെന്നാണ് സ്വയം വിചാരിച്ചിരിക്കുന്നത്? താങ്കൾ പറവൂരിലെ ജന്മിയൊന്നുമല്ല. 140 എംഎൽഎമാരിൽ ഒരാൾ മാത്രമാണ്. ഇല്ലാതാവാൻ പോകുന്ന ഒരു സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് മാരിൽ ഒരാളും മാത്രം. നേരിട്ടും എംഎൽഎ ഓഫീസിന്റെ തിണ്ണ നിരങ്ങികളെ ഉപയോഗിച്ചും ജനാധിപത്യ സംവാദങ്ങളെ ഇല്ലാതാക്കാമെന്ന് കരുതുന്നുവെങ്കിൽ ഇരിക്കുന്ന കൊമ്പ് വെട്ടലാണെന്ന് മാത്രമേ പറയുവാനുള്ളൂ. സതീശന്റെ ഗുണ്ടാഭീഷണിക്ക് മുമ്പിൽ നട്ടെല്ലോടെ നിലകൊള്ളുന്ന മനോരമ ലേഖകൻ ബാബുക്കുട്ടന് ഐക്യദാർഢ്യമെന്നും പറയുന്നു.

അതിന് ശേഷവും നയീബിന്റെ പോസ്റ്റ് എത്തി. അത് ഇപ്രകാരവും: തന്നെ 'സ്‌നേഹിക്കുന്നവരെ' വച്ച് എന്റെ കുടുംബത്തിനെതിരെ അപവാദ പ്രചരണം നടത്തുമെന്നായിരുന്നു സതീശന്റെ ഭീഷണി. മണിക്കൂറുകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള പ്രിയ സഖാക്കൾ സതീശന്റെ ഗുണ്ടായിസത്തെ തുറന്ന് കാട്ടിയിരിക്കുന്നു. സതീശന്റെ പൊയ്മുഖം അടർന്ന് വീഴുന്നു. നെരൂദ പറഞ്ഞത് വെറുതെയല്ല. 'നിങ്ങൾക്ക് ഈ പൂക്കളെ നുള്ളിയെറിയാം. വസന്തപ്രവാഹത്തെ തടുക്കാനാവില്ല.' ഇവിടെ നിങ്ങൾ നുള്ളുമെന്ന് പറഞ്ഞേയുള്ളൂ, അപ്പോഴേക്കും കോടിയേരിക്കും ഡിവൈഎഫ് ഐക്കും പരാതി നൽകി എന്റെ പൊളിറ്റിക്കൽ ഫ്യുച്ചർ തകർത്ത് എന്നെ വഴിയിലിട്ട് തല്ലുമെന്ന് പറഞ്ഞ നിങ്ങൾ ഒന്നു മനസിലാക്കുക തിരിച്ചൊന്നും ആഗ്രഹിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം യത്‌നിക്കുന്ന അനേകായിരം അനുയായികളുടെ പ്രസ്ഥാനമാണ് സിപിഐ(എം). അതിനെ തകർക്കാൻ നിങ്ങൾ എംഎൽഎ ഓഫീസിൽ തീറ്റിപ്പോറ്റുന്നവർ മതിയാവില്ല. ഒരിക്കലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലായിരുന്നു. പത്രപ്രവർത്തകരെ വരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് നിങ്ങളും നിങ്ങളുടെ ശിങ്കിടികളും അധപതിച്ചപ്പോൾ പാലിയം സമരത്തിന്റെ പാരമ്പര്യമേറുന്ന പറവൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ ഇനിയീ ചിരിക്കുന്ന ഫാസിസ്റ്റ് കപടവിഗ്രഹം വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. ലാൽസലാം സഖാക്കളേ.

പറവൂരിൽ യൂത്ത് കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച രാജേന്ദ്ര പ്രസാദ് വി എം സുധീരന് അയച്ച ഈ തുറന്ന കത്ത് സ്വന്തം ടൈം ലൈനിൽ ഷെയർ ചെയ്തതാണ് എംഎൽഎയെയും സംഘത്തെയും പ്രകോപിപ്പിച്ചതെന്നാണ് നയീബിന്റെ വാദം. രാജേന്ദ്ര പ്രസാദിന്റെ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് അറിയുവാൻ, പറവൂർ നിയോജകമണ്ഡലത്തിൽ മാത്രം ബ്‌ളോക്ക് കോൺഗ്രസ്സ് ഭാരവാഹികളെപ്രഖ്യാപിച്ചിട്ടില്ല...... എന്ന പോസ്റ്റാണ് ഇതിന്റെ എല്ലാം തുടക്കം. കേരളത്തിൽ139നിയോജകമണ്ഡലത്തിലും ബ്‌ളോക്ക് കോൺഗ്രസ്സ് ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടും പറവൂരിൽ മാത്രം പ്രഖ്യാപിച്ചിട്ടില്ല.. കെപിസിസി വെസ്പ്രസിഡന്റെ റ്വിഡി സതീശനാണ് പറവൂർഎംൽഎ. സതീശന്റെ പിടിവാശിയാണ് ഭാരവാഹികളെ പ്രഖ്യാപിക്കാൻ തടസ്സമെന്നുമായിരുന്നു രാജേന്ദ്ര പ്രസാദ് കുറിച്ചത്.

കെഎസ് യുവിനോ യൂത്ത്-കോൺഗ്രസ്സിനോ കോൺഗ്രസ്സിനോ വേണ്ടി ഒരുതുള്ളി വേർപ്പൊഴുക്കാതെ നേതാവായ ബ്രോയലർ നേതാവാണ് സതീശൻ... അതുകൊണ്ട് പാർട്ടിക്കു വേണ്ടി കഷടപ്പെടുന്ന ;വിയർപ്പൊഴുക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ കിട്ടാതെവന്നാലുള്ള വേദന സതീശനുമനസ്സിലാകില്ല. .......കെഎസ് യുവിന്റെ യൂണിറ്റ് കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റി വരെ സതീശൻ ഭാരവാഹി ആയിട്ടില്ല. യൂത്ത് കോൺഗ്രസ്സിന്റെ ബൂത്ത് മ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെ സതീശൻ ഭാരവാഹിആയിട്ടില്ല. കോൺഗ്രസ്സിന്റ ബൂത്ത്കമ്മറ്റി മുതൽജില്ലാകമ്മറ്റിവരെ സതീശൻ ഭാരവാഹിആയിട്ടില്ല. കെപിസിസിയിൽ എല്ലാവരും പടിപടിയായി വളർന്നുവന്ന നേതാക്കളാണ്. സതീശൻ മാത്രമാണ് മൂക്കാതെ പഴുത്തനേതാവ്. ഒരുഗതിയും പരഗതിയുമില്ലാതെ രാഷ്ട്രീത്തിൽ വന്ന് എളുപ്പത്തിൽ കോടീശ്വരനായനേതാവും സതീശൻതന്നെ.. .അതിന്റഗതികേടാണ് ്‌കേരളത്തിലെ കോൺഗ്രസ്സും പ്രത്യേകിച്ച് പറവൂരിലെ കോൺഗ്രസ്സ ്പ്രവർത്തകരും അനുഭവിക്കുന്നത്...... യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ ജനറൽസെക്രട്ടറി കൂടിയായ രാജേന്ദ്ര പ്രസാദ് പോസ്റ്റിൽ ആരോപിച്ചിരുന്നു.