മനാമ: യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബഹ്രൈനിലെ യു ഡി എഫ് അനുഭാവികൾ ചേർന്ന് മെയ് 1 ന് നടത്തുന്ന കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു.

മെയ്1 ന് വൈകിട്ട് 7 മണിക്ക് സൗത്ത് പാർക്ക് രെസ്റ്റൊറന്റ്റ്റിൽ വച്ചാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ഉത്ഘാടനം ചെയ്യും. യു ഡി എഫ് കക്ഷി നേതാക്കളും,പ്രമുഖ സ്ഥാനാർത്ഥികളും വീഡിയോ കോൺഫ്രൺസ് വഴി യോഗത്തെ അഭിസംബോദന ചെയ്യും.കൺവൻഷനുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ മീറ്റിങ്ങുകളും സജീവമാണ്.