ന്യൂയോർക്ക്: ലോകമെങ്ങും സുവിശേഷത്തിന്റെ മഹദ് സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലെഷിപ്പിന്റെ അമേരിക്കയിലെ വാർഷിക ധ്യാനങ്ങളുടെ സമാപനമായി ജൂലൈ 28 ന് യോങ്കേഴ്‌സിലും 29 ,30 തീയതികളിൽ റോക്ക്ലാന്റിൽ വച്ചും ബൈബിൾ കൺവൻഷൻ നടത്തപ്പെടുന്നു. നിർമ്മല സുവിശേഷത്തിന്റെ സാക്ഷിയും പ്രചാരകനുമായിരിക്കുന്ന യു റ്റി ജോർജ് ആണ് മുഖ്യ സന്ദേശം നൽകുന്നത്. കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിരുന്നു അദ്ദേഹം.

ആരനൂറ്റാണ്ടിലേറെയായി സഭാവ്യതാസമില്ലാതെ കടന്നു വരുന്ന ജനങ്ങൾക്ക് നിർമ്മല സുവിശേഷം പകർന്നു നൽകുന്ന പ്രൊഫ.എം.വൈ. യോഹന്നാൻ (പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി) നേതൃത്വം നൽകുന്ന സുവിശേഷ പ്രസ്ഥാനമാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (സി.ആർ.എഫ്). രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്, സഭാ-സമുദായ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനം. സഭയോ, സമുദായമോ മാറുകയല്ല, മറിച്ച് മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ് ആവശ്യമെന്നും, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് സി.ആർ.എഫിന്റെ മൗലീക ചിന്താഗതി.

അമൃതധാര ഗായകസംഘത്തിന്റെ ഗാനങ്ങളോടെ തുടങ്ങുന്ന സുവിശേഷ യോഗത്തിൽ പ്രൊഫ. എം.വൈ. യോഹന്നാൻ ഓൺലൈൻ വീഡിയോ മെസ്സേജ് നൽകുന്നതാണ്. പ്രസ്തുത യോഗത്തിലേക്ക് കടന്നുവരാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - എബി തോമസ് -973 641 6260

വർഗീസ് ഗീവർഗീസ് - 845 709 5272 . ബേബി വർഗീസ് 845 304 8396