ഡേവി സൗത്ത് ഫ്‌ലോറിഡാ: സൗത്ത് ഫ്‌ലോറിഡാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കൺവെൻഷൻ യോഗങ്ങൾക്ക് തുടക്കമായി. ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം 7.30ന് സൗത്ത് ഫ്‌ലോറിഡാ ഫ്‌ലോറിഡാ മാർത്തോമാ ദേവാലയത്തിൽ വച്ചാണ് യോഗങ്ങൽ ആരംഭിച്ചത്. മാർത്തോമാ സഭയിലെ സീനിയർ വൈദികരും പ്രമുഖ ധ്യാനഗുരുവുമായ കെ ജെ ശാമുവേൽ തിരുവചന പ്രഘോഷണം നടത്തി.

ഇന്ന് രാവിലെ പത്തു മണിക്ക് ധ്യാനയോഗത്തിനും വൈകിട്ട് 7.30ന് നടത്തപ്പെടുന്ന കൺവൻഷൻ യോഗത്തിനും അച്ചൻ നേതൃത്വം നൽകും. ഗാനശ്രുശ്രൂഷയോടു കൂടിയാണ് യോഗങ്ങൾ ആരംഭിക്കുന്നത്. 20ന് ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയോട് അനുബന്ധിച്ച് കൺവൻഷൻ കടശിയോഗ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

അനുഗ്രഹീത ധ്യാനഗുരുവിന്റെ തിരുവചന പ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ജാതിമത ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- വർഗീസ് കെ മാത്യു - 9547404195, ബിജോയ് ജോസഫ്- 9546822576, ബാബു മാത്യു - 9545599219