- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 10 മുതൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കൊച്ചി: പാലാരിവട്ടം കേന്ദ്രമാക്കിയുള്ള ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2018 ജനുവരി 10 ബുധനാഴ്ച മുതൽ 14 ഞായറാഴ്ച വരെ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപംഎക്‌ളീസിയ ക്യാമ്പസിലെ സി.ഒ.ജി പാരീഷ് ഹാളിൽ നടക്കും. ദൈവസഭാപ്രസിഡന്റ് റവ.ജോൺസൺ തരകൻ കൺവൻഷൻ ഉത്ഘാടനം ചെയ്യും. റവ.ടി.ജെ.സാമുവേൽ (പുനലൂർ), റവ. ബി.വർഗീസ് (മണക്കാല), ബ്രദർ വിൻസന്റ് ചാർളി (ജില്ലാജഡ്ജി, മലപ്പുറം), റവ.ജോൺസൺ തരകൻ എന്നിവർ ദൈവവചന പ്രഘോഷണം നടത്തും. ജീവമന്ന വോയിസ് ഗാനങ്ങൾ ആലപിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കുന്നതായിരിക്കും. ദിവസവും പകൽ ബൈബിൾക്‌ളാസ്, വിവിധ സെമിനാറുകൾ എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച സഹോദരീ സമ്മേളനവും, വെള്ളിയാഴ്ച യുവജനസമ്മേളനവും, ഏഷ്യൻ ബൈബിൾകോളേജ് ബിരുദദാനവും, ശനിയാഴ്ച സണ്ടേസ്‌കൂൾ കോൺഫറൻസ്, സ്‌നാനശുശ്രൂഷ, കർതൃമേശ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൺവൻഷനു മുന്നോടിയായി പ്രഥമദിവസം പകൽ ഉപവാസപ്രാർത്ഥന ഉണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടെ കൺവൻഷനു സമാപനം കുറിക്
കൊച്ചി: പാലാരിവട്ടം കേന്ദ്രമാക്കിയുള്ള ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2018 ജനുവരി 10 ബുധനാഴ്ച മുതൽ 14 ഞായറാഴ്ച വരെ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപംഎക്‌ളീസിയ ക്യാമ്പസിലെ സി.ഒ.ജി പാരീഷ് ഹാളിൽ നടക്കും. ദൈവസഭാപ്രസിഡന്റ് റവ.ജോൺസൺ തരകൻ കൺവൻഷൻ ഉത്ഘാടനം ചെയ്യും.
റവ.ടി.ജെ.സാമുവേൽ (പുനലൂർ), റവ. ബി.വർഗീസ് (മണക്കാല), ബ്രദർ വിൻസന്റ് ചാർളി (ജില്ലാജഡ്ജി, മലപ്പുറം), റവ.ജോൺസൺ തരകൻ എന്നിവർ ദൈവവചന പ്രഘോഷണം നടത്തും.
ജീവമന്ന വോയിസ് ഗാനങ്ങൾ ആലപിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കുന്നതായിരിക്കും. ദിവസവും പകൽ ബൈബിൾക്‌ളാസ്, വിവിധ സെമിനാറുകൾ എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച സഹോദരീ സമ്മേളനവും, വെള്ളിയാഴ്ച യുവജനസമ്മേളനവും,
ഏഷ്യൻ ബൈബിൾകോളേജ് ബിരുദദാനവും, ശനിയാഴ്ച സണ്ടേസ്‌കൂൾ കോൺഫറൻസ്, സ്‌നാനശുശ്രൂഷ, കർതൃമേശ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൺവൻഷനു മുന്നോടിയായി പ്രഥമദിവസം പകൽ ഉപവാസപ്രാർത്ഥന ഉണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടെ കൺവൻഷനു സമാപനം കുറിക്കും.