ന്യുയോർക്ക്: സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യുയോർക്കിൽ നടന്ന 2016 ലെ ത്രിദിന വാർഷിക കൺവെൻഷൻ, സെന്റ് ജോൺസ് മാർത്തോമ്മ ചർച്ച്, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, ജൂബിലി മെമോറിയൽ സി എസ് ഐ ചർച്ച് എന്നിവിടങ്ങളിൽ വച്ച് ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവങ്ങളുടെ പെരുമഴയായി.

ലോകപ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൗൺസിലറും വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സ്രണ്ണി സ്റ്റീഫനായിരുന്നു ഈ വർഷത്തെ മുഖ്യാതിഥി.

സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ് റവ.ഫാ.ജോൺ തോമസ്, സണ്ണി സ്റ്റീഫനു കൃതജ്ഞത പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് റവ.ഫാ.ബിജു വി ജോൺ കൂടാതെ റവ. ഐസക്ക് പി കുര്യൻ, റവ.റോബിൻ ഐപ്പ്, റവ.ഡോ. വർഗ്ഗീസ് പ്ലാന്തോട്ടം എന്നിവരും സന്നിഹിതരായിരുന്നു. സെക്രട്ടറി ജോൺ താമരവേലിൽ എക്യുമെനിക്കൽ ഫെഡറേഷൻ പ്രവർത്തകർക്ക് നന്ദി പറഞ്ഞു.

ജോർജ്ജ് തോമസ്, സുരേഷ് ജോൺ, ലിറ്റി ജോൺസൺ, ഷെറിൻ എബ്രഹാം, ജെസ്സി വിത്സൺ, മിനി എസ് കോശി, ജെസ്സി ജേക്കബ്, ഗീവർഗ്ഗീസ് മാത്യുസ്, കോശി കുഞ്ഞുമ്മൻ, ഡോൺ തോമസ്, ജോസ് മാത്യു, ജോളി എബ്രഹാം, ജോൺ വർഗ്ഗീസ്, ജോസഫ് വി തോമസ്, ബോബിൻ വർഗ്ഗീസ്, ബിജു വർഗ്ഗീസ്, ജോസ് തോമസ്, ജിബി മാത്യു, ജിൻസൺ പത്രോസ്, സിബു ജേക്കബ്, ഡോ. ജോർജ്ജ് വർഗ്ഗീസ്, ജോൺ വർക്കി, ജയാ കെ വർഗ്ഗീസ്, അനീഷ് കെ ജോസ്, തോമസ് ജേക്കബ്, തോമസ് തടത്തിൽ, തോമസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകിയ വിവിധ കമ്മിറ്റികൾ കൺവെൻഷന് ആവശ്യമായ ക്രമീകരണങ്ങൾ നൽകി.