ഫ്ളോറിഡ: 34 വർഷമായി വധശിക്ഷയും കാത്ത് ജയിലിൽ കഴിഞ്ഞ മൈക്കിൾലാബ്രിക്സിന്റെ (57) വധശിക്ഷ വ്യാഴാഴ്ച രാത്രി (ഒക്ടോബർ 5) 10.30ന്ഫ്ളോറിഡായിൽ നടപ്പാക്കി.1983 ലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുക്കെട്ട മൈക്കിൾ, ലാബല്ലയിൽട്രെയ്ലറിനു സമീപം രണ്ടുപേരെ കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക്‌വിധിക്കപ്പെട്ടിരുന്നത്.ഫ്ളോറിഡായിൽ വധശിക്ഷാ നിയമം പാസ്സാക്കിയ ആഗസ്ററ് മാസത്തിനു ശേഷംനടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

1991 ൽ അന്നത്തെ ഗവർണ്ണർ ബോബ് മാർട്ടിനസായിരുന്നു പ്രതിയുടെഡെത്ത് വാറന്റിൽ ആദ്യമായി ഒപ്പു വെച്ചത്.മാതാവ് പാകം ചെയ്ത താങ്ക്സ് ഗിവിങ്ങ് ഡിന്നർ കഴിച്ചതിനു ശേഷമാണ് ഡെത്ത് ചേംബറിലേക്ക് പ്രതി പ്രവേശിച്ചത്.

മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണംസ്ഥിരീകരിച്ചു വിഷം കുത്തിവെച്ചുള്ള വധശിക്ഷയ്ക്കെതിരെ ശക്തമായപ്രതിഷേധം ഉയരുമ്പോഴും ശിക്ഷ നിർബാധം തുടരുകയാണ്.