- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചെണ്ണയെ കുറ്റം പറഞ്ഞ് അവർ ഇതുവരെ നിങ്ങളെ തീറ്റിച്ചത് വിഷമായിരുന്നെന്നറിയാമോ...? സൂര്യകാന്തി എണ്ണയടക്കം എല്ലാ വെജിറ്റബിൾ ഓയിലുകളും കാൻസർ പകർത്തുമെന്ന് പഠനറിപ്പോർട്ട്
വെളിച്ചണ്ണ പതിവായി കഴിച്ചാൽ ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾ വരുമെന്ന് പറഞ്ഞ് പരത്തി സംഘടിതമായ ഒരു കാംപയിനായിരുന്നു അന്താരാഷ്ട്രതലത്തിൽ നടന്നിരുന്നത്. സൺഫ്‌ലവർ ഓയിൽ പോലുള്ളവ വിൽക്കുന്ന വൻകിട കുത്തകകളാണിതിന് പിന്നിലെന്ന് ചില സൂചനകൾ ഉയരുകയും ചെയ്തിരുന്നു. ഈ വ്യാജപ്രചാരണത്തിൽ വഴിതെറ്റി വെളിച്ചെണ്ണ ഉപയോഗിച്ചിരുന്ന പലരും സൂര്യകാന്
വെളിച്ചണ്ണ പതിവായി കഴിച്ചാൽ ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾ വരുമെന്ന് പറഞ്ഞ് പരത്തി സംഘടിതമായ ഒരു കാംപയിനായിരുന്നു അന്താരാഷ്ട്രതലത്തിൽ നടന്നിരുന്നത്. സൺഫ്‌ലവർ ഓയിൽ പോലുള്ളവ വിൽക്കുന്ന വൻകിട കുത്തകകളാണിതിന് പിന്നിലെന്ന് ചില സൂചനകൾ ഉയരുകയും ചെയ്തിരുന്നു. ഈ വ്യാജപ്രചാരണത്തിൽ വഴിതെറ്റി വെളിച്ചെണ്ണ ഉപയോഗിച്ചിരുന്ന പലരും സൂര്യകാന്തി എണ്ണ പോലുള്ളവ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. എന്നാൽ വെളിച്ചെണ്ണയെ കുറ്റം പറഞ്ഞ് അവർ ഇതുവരെ നിങ്ങളെ തീറ്റിച്ചത് വിഷമയമായ എണ്ണകളായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. സൂര്യകാന്തി എണ്ണയടക്കം എല്ലാ വെജിറ്റബിൾ ഓയിലുകളും കാൻസർ പകർത്തുമെന്നാണ് പുതിയ പഠനറിപ്പോർട്ട് മുന്നറിയിപ്പേകുന്നത്.
ഇത്തരം വെജിറ്റബിൾ എണ്ണകളിൽ പാചകം ചെയ്യുന്നതിന്റെ ഫലമായി ടോക്‌സിക് കെമിക്കലുകൾ പുറന്തള്ളപ്പെടുകയും അത് കാൻസറിന് വഴിയൊരുക്കുമെന്നുമാണ് ഒരു കൂട്ടം മുതിർന്ന ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വെജിറ്റബിൾ ഓയിലുകളേക്കാൾ നല്ലത് വെളിച്ചെണ്ണ, ഒലിവ് ഓയിൽ, നെയ് തുടങ്ങിയവയാണെന്നാണ് ശാത്രജ്ഞന്മാർ നൽകുന്ന പുതിയ നിർദ്ദേശം. വെജിറ്റബിൾ ഓയിലുകൾ ചൂടാകുമ്പോൾ അൽഡെഹൈഡുകൾ എന്ന കെമിക്കലുകൾ പുറത്ത് വിടപ്പെടുമെന്നും അത് കാൻസർ, ഹൃദ്രോഗം, മേധാക്ഷയം അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നുമാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. നിരവധി പരീക്ഷണങ്ങളിലൂടെയാണ് അവർ ഇത് തെളിയിച്ചിരിക്കുന്നത്.
വെജിറ്റബിൾ ഓയിലിൽ തയ്യാറാക്കിയ മത്സ്യവും ചിപ്‌സും അടങ്ങിയ ഭക്ഷണം അകത്ത് ചെല്ലുന്നതിലൂടെ ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചതിനേക്കാൾ 100 മുതൽ 200 ഇരട്ടി വരെ അൽഡെഹൈഡ്‌സ് ശരീരത്തിലെത്താൻ വഴിയൊരുക്കുമെന്നാണ് ബയോഅനൈലിറ്റിക്കൽ കെമിസ്ട്രി ആൻഡ് കെമിക്കൽ പാത്തോളജി പ്രഫസറായ മാർട്ടിൻ ഗ്രൂട്ട് വെൽഡ് പറയുന്നത്. എന്നാൽ വെണ്ണ, ഒലിവ് ഓയിൽ,ലാർഡ് എന്നിവയിൽ പാചകം ചെയ്യുമ്പോൾ കുറഞ്ഞ അളവിലെ അൽഡെഹൈഡുകൾ പുറന്തള്ളുന്നുള്ളുവെന്നും തെളിഞ്ഞിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ ഏറ്റവും കുറച്ച് അപകടകരമായ രാസവസ്തുക്കൾ പുറന്തള്ളുന്നത് വെളിച്ചെണ്ണയാണെന്നും തെളിഞ്ഞിട്ടുണ്ട്.
ചൂടാക്കുന്ന ഓയിലുകളിലെ ടോക്‌സിക് കെമിക്കലുകളെക്കുറിച്ചുള്ള ഉത്കണ്ഠകളെത്തുടർന്ന് നിരവധി ഗവേഷണങ്ങൾ നടത്തി അത് ശരിയാണെന്ന് തെളിയിച്ചിട്ടുള്ള ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രഫസറാണ് ജോൺ സ്‌റ്റെയിൻ. വെജിററബിൾ ഓയിലുകൾ ഒമേഗ 6 ആസിഡുകളാൽ സമൃദ്ധമാണ്.ഇവ മസ്തിഷ്‌കത്തിലെ നിർണായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളെ ഇല്ലാതാക്കി അപകടമുണ്ടാക്കുമെന്നാണ് പ്രഫസർ മുന്നറിയിപ്പ് നൽകുന്നത്.സൂര്യകാന്തി എണ്ണകൾ പോലുള്ളവ അമിതമായി അകത്ത് ചെല്ലുമ്പോൾ മസ്തിഷ്‌കം അമിതമായി ഒമേഗ 6 ആസിഡുകൾ വലിച്ചെടുക്കാനിടയാകുകയും അതിലൂടെ ഒമേഗ 3 ആസിഡുകൾ മസ്തിഷ്‌കത്തിൽ നിന്ന് പുറന്തള്ളപ്പെടുമെന്നും പ്രഫസർ പറയുന്നു. ഒമേഗ 3യുടെ കുറവ് മൂലം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.