- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ ആശങ്ക മാറ്റാൻ പിണറായി സ്വീകരിച്ചത് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച കാര്യം; നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻ വഴി പണം ട്രാൻസഫർ ചെയ്യാം
തിരുവനന്തപുരം : സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച മാർഗത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. സഹകാരിയുടെ അക്കൗണ്ടിലെ പണം അദ്ദേഹം ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻവഴി കൈമാറുകയോ ഓൺലൈൻ സൗകര്യം ലഭ്യമല്ലെങ്കിൽ പണത്തിന് ബാങ്ക് ഗാരന്റി നൽകുകയോ ചെയ്യുന്നതാണ് നിർദ്ദേശം. ഗാരന്റി നൽകുന്ന പണം ബാങ്ക് പിന്നീട് ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറും. ഉമ്മൻ ചാണ്ടി രേഖാമൂലം നേരത്തേ സമർപ്പിച്ച കോഓപ്പറേറ്റീവ് ഗാരന്റി ട്രാൻസാക്ഷൻ സിസ്റ്റം സർക്കാരിനു സ്വീകാര്യമാണെന്നും ഇക്കാര്യം നടപ്പാക്കുന്നതിന് ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും പ്രതിപക്ഷ നിവേദകസംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപകൻ സഹകരണബാങ്കിൽ നൽകുന്ന ചെക്ക് പാസാക്കിയാൽ, അദ്ദേഹം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനങ്ങൾക്കു ജില്ലാ സഹകരണബാങ്ക് ഗാരന്റി നൽകണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. ഈ ഗാരന്റി സ്വീകരിക്കാൻ സ
തിരുവനന്തപുരം : സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച മാർഗത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. സഹകാരിയുടെ അക്കൗണ്ടിലെ പണം അദ്ദേഹം ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻവഴി കൈമാറുകയോ ഓൺലൈൻ സൗകര്യം ലഭ്യമല്ലെങ്കിൽ പണത്തിന് ബാങ്ക് ഗാരന്റി നൽകുകയോ ചെയ്യുന്നതാണ് നിർദ്ദേശം. ഗാരന്റി നൽകുന്ന പണം ബാങ്ക് പിന്നീട് ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറും.
ഉമ്മൻ ചാണ്ടി രേഖാമൂലം നേരത്തേ സമർപ്പിച്ച കോഓപ്പറേറ്റീവ് ഗാരന്റി ട്രാൻസാക്ഷൻ സിസ്റ്റം സർക്കാരിനു സ്വീകാര്യമാണെന്നും ഇക്കാര്യം നടപ്പാക്കുന്നതിന് ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും പ്രതിപക്ഷ നിവേദകസംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപകൻ സഹകരണബാങ്കിൽ നൽകുന്ന ചെക്ക് പാസാക്കിയാൽ, അദ്ദേഹം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനങ്ങൾക്കു ജില്ലാ സഹകരണബാങ്ക് ഗാരന്റി നൽകണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം.
ഈ ഗാരന്റി സ്വീകരിക്കാൻ സ്ഥാപനങ്ങൾക്കു സർക്കാർ നിർദ്ദേശം നൽകിയാൽ മതി. പിന്നീട് ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേനയോ കറൻസി ലഭ്യമാകുന്ന മുറയ്ക്ക് അങ്ങനെയോ പണം അടയ്ക്കാം. ആദ്യം ആശുപത്രി, ഭക്ഷ്യസാധനങ്ങൾക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, സപ്ലൈകോ, മത്സ്യഫെഡ് തുടങ്ങിയവയിൽ നടപ്പാക്കും. വിജയകരമായെങ്കിൽ വ്യാപിപ്പിക്കും.
ജില്ലാ ബാങ്കുകളുടെ ശാഖകൾ വഴി പ്രൈമറി ബാങ്കുകളെയും ഇതിൽ ഭാഗഭാക്കാക്കണം. യുഡിഎഫിനകത്തും സഹകാരികളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി നിർദ്ദേശം സമർപ്പിച്ചത്. അത് അംഗീകരിക്കുകയും ചെയ്തു.



