- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതാബ്ദി കോപ്പയിൽ കൊളംബിയ സെമിയിൽ; ക്വാർട്ടറിൽ പെറുവിനെ വീഴ്ത്തിയതു ഷൂട്ടൗട്ടിൽ; സെമിയിൽ എതിരാളികൾ ചിലി-മെക്‌സിക്കോ മത്സരത്തിലെ വിജയികൾ; ക്വാർട്ടർ പോരാട്ടത്തിന് അർജന്റീന നാളെ ബൂട്ട് കെട്ടും
ന്യൂ ജേഴ്‌സി: ബ്രസീലിനെ ശതാബ്ദി കോപ്പയിൽ നിന്നും കണ്ണീരോടെ പറഞ്ഞ് വിട്ട പെറു എക്സ്‌പ്രസിന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കൊളംബിയയുടെ പൂട്ട്. നിർണായക ക്വാർട്ടർ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് കൊളംബിയ പെറുവിനെ (4-2) മുട്ടുകുത്തിച്ചത്. നിശ്ചിത സമയത്ത് ഗോൾ വീഴാതിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൊളംബിയയ്ക്ക് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർ ജെയിംസ് റോഡ്‌റിഗസ്സ്, ജുവാൻ ക്വാഡ്രാഡോ, ഡെയ്‌റോെേ മറനോ, സെബാസ്റ്റ്യൻ പെറസ് എന്നിവരാണ് പെനാൽറ്റി കിക്കുകൾ വലയിലെത്തിച്ചത്. ഷൂട്ടൗട്ടിൽ കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിനോയുടെ മിന്നുന്ന പ്രകടനവും എടുത്ത് പറയേണ്ടതാണ്. പെറുവിനായി കിക്കെടുത്ത മിഗ്വേൽ ട്രാവുക്കയുടെ വലയുടെ ഒത്ത നടുവിലേക്കുള്ള ഷോട്ട് ഇടത്തേക്ക് ചാടി കാല് കൊണ്ട് തട്ടിയകറ്റിയപ്പോൾ കിക്കെടുത്ത ട്രാവുക്കയുടെ മുഖത്തെ ആശ്ചര്യം മാത്രം മതി മനോഹരമായ ആ സേവിനെ വിശേഷിപ്പിക്കാൻ. തൊട്ടടുത്ത കിക്കെടുത്ത ക്രിസ്റ്റ്യൻ സ്യൂവ പന്ത് ക്രോസ്ബാറിന് മുകളിലൂടെ അടിച്ച് പറത്തുകയും ചെയ്തതോടെ പെറുവിന്റെ പരാജയം പൂർണ്ണമാവുകയാ
ന്യൂ ജേഴ്‌സി: ബ്രസീലിനെ ശതാബ്ദി കോപ്പയിൽ നിന്നും കണ്ണീരോടെ പറഞ്ഞ് വിട്ട പെറു എക്സ്‌പ്രസിന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കൊളംബിയയുടെ പൂട്ട്. നിർണായക ക്വാർട്ടർ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് കൊളംബിയ പെറുവിനെ (4-2) മുട്ടുകുത്തിച്ചത്.
നിശ്ചിത സമയത്ത് ഗോൾ വീഴാതിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൊളംബിയയ്ക്ക് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർ ജെയിംസ് റോഡ്‌റിഗസ്സ്, ജുവാൻ ക്വാഡ്രാഡോ, ഡെയ്‌റോെേ മറനോ, സെബാസ്റ്റ്യൻ പെറസ് എന്നിവരാണ് പെനാൽറ്റി കിക്കുകൾ വലയിലെത്തിച്ചത്.
ഷൂട്ടൗട്ടിൽ കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിനോയുടെ മിന്നുന്ന പ്രകടനവും എടുത്ത് പറയേണ്ടതാണ്. പെറുവിനായി കിക്കെടുത്ത മിഗ്വേൽ ട്രാവുക്കയുടെ വലയുടെ ഒത്ത നടുവിലേക്കുള്ള ഷോട്ട് ഇടത്തേക്ക് ചാടി കാല് കൊണ്ട് തട്ടിയകറ്റിയപ്പോൾ കിക്കെടുത്ത ട്രാവുക്കയുടെ മുഖത്തെ ആശ്ചര്യം മാത്രം മതി മനോഹരമായ ആ സേവിനെ വിശേഷിപ്പിക്കാൻ.
തൊട്ടടുത്ത കിക്കെടുത്ത ക്രിസ്റ്റ്യൻ സ്യൂവ പന്ത് ക്രോസ്ബാറിന് മുകളിലൂടെ അടിച്ച് പറത്തുകയും ചെയ്തതോടെ പെറുവിന്റെ പരാജയം പൂർണ്ണമാവുകയായിരുന്നു. മത്സരത്തിന്റെ 25ാം മിനിറ്റിൽ ജെയിംസ് റോഡ്‌റിഗസിന്റെ മികച്ച ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മാറുകയായിരുന്നു. മത്സത്തിന്റെ അവസാന നിമിഷം പെറുവിന്റെ ക്രിസ്റ്റിയൻ റാമോസിന്റെ ഗോളെന്നുറച്ച ഹെഡർ തട്ടിയകറ്റി ഒരിക്കൽ കൂടി ഡേവിഡ് ഓസ്പിനോ കൊളംബിയയുടെ രക്ഷകനാവുകയായിരുന്നു.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 4:30ന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ അർജന്റീന വെനസ്വേലയേയും 7.30നു നടക്കുന്ന നാലാം ക്വാർട്ടറിൽ മെക്‌സിക്കോ ചിലിയെയും നേരിടും.