- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പ അമേരിക്ക: ചിലെ നാളെ പരാഗ്വേക്കെതിരെ; വിജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ഉറുഗ്വേക്ക് എതിരാളികൾ ബൊളീവിയ
ബ്രസീലിയ: കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഉറപ്പിച്ച ചിലെ നാളെ പരാഗ്വേക്കെതിരെ ഇറങ്ങും. പുലർച്ചെ 5.30നാണ് മത്സരം. പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ബൊളീവിയയെ ഉറുഗ്വേ നേരിടും.
മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടാം. മുൻ ചാമ്പ്യന്മാരെ വീഴ്‌ത്തിയാൽ പരാഗ്വേക്കും അവസാന എട്ടിലേക്ക് മാർച്ച് ചെയ്യാം. പരാഗ്വേക്ക് അർജന്റീനയോട് വഴങ്ങിയ തോൽവി നിരാശയാണെങ്കിലും ഒരു ഗോളിൽ ഒതുക്കാനായത് ചിലെക്ക് വെല്ലുവിളിയാണ്.
പരിക്കും മത്സരത്തിന് ഇറങ്ങും മുമ്പ് ചിലെയുടെ തലവേദനയാണ്. എറിക് പുൾഗർ, എഡ്വെർഡോ വർഗസ്സ്, ഗിയേർമോ മാരിപാൻ എന്നിവർ ചിലെ നിരയിലുണ്ടാകില്ല. പരാഗ്വേക്ക് ചിലെക്ക് പിന്നാലെ നേരിടേണ്ടത് ഉറുഗ്വേയെയാണ്. അതിനാൽ സമ്മർദമുണ്ടെങ്കിലും തോൽവി ഒഴിവാക്കാനാകും പരാഗ്വേയുടെ ശ്രമം. ആദ്യ ഇലവനിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്.
അതേസമയം എഡിൻസൻ കവാനിയും ലൂയിസ് സുവാരസുമടങ്ങുന്ന സൂപ്പർ താരങ്ങളുണ്ടെങ്കിലും ജയമുറപ്പിക്കാനാകുന്നില്ല എന്നതാണ് ഉറുഗ്വേയുടെ പ്രതിസന്ധി. ഡീഗോ ഗോഡിൻ, ഹോസെ ഗിമിനസ് സഖ്യം നേതൃത്വം നൽകുന്ന പ്രതിരോധത്തിൽ ആശങ്കകളില്ല. മധ്യനിരയിൽ കരുത്ത് കൂട്ടാൻ റയൽ താരം വെൽവെർദെയുണ്ട്.
ടൂർണമെന്റിൽ രണ്ട് കളിയും തോറ്റ ബൊളീവിയക്കെതിരെ ഇറങ്ങുമ്പോൾ ജയം മാത്രമാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീനയ്ക്കെതിരെ തോൽവിയും ചിലെക്കെതിരെ സമനിലയുമാണ് ഉറുഗ്വേയുടെ സമ്പാദ്യം. ബൊളീവിയക്ക് ഉറുഗ്വേക്ക് പിന്നാലെ നേരിടേണ്ടത് കരുത്തരായ അർജന്റീനയാണ്. അതുകൊണ്ടുതന്നെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇതാണ് അവസാന അവസരം.
സ്പോർട്സ് ഡെസ്ക്