- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസി ഇല്ലാതിരുന്നിട്ടും അർജന്റീനയ്ക്കെതിരെ ഇത്തവണ ചിലിക്ക് ചിരിക്കാനായില്ല; കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പകരം വീട്ടി; കോപ്പയുടെ തുടക്കം ഗംഭീരമാക്കി മറഡോണയുടെ പിന്മുറക്കാർ
സാന്റ് ക്ലാര: കോപ്പയിൽ അർജന്റീനയ്ക്ക് വിജയതുടക്കം. ലിവൈസ് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയപ്പോൾ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൽക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.എയ്ഞ്ചൽ ഡി മറിയ ഇവർ ബനേഗ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.ഹോണ്ടുറാസുമായുള്ള സൗഹൃദ മത്സരത്തിൽ പരിക്കേറ്റ നായകൻ മെസ്സി ഇല്ലാതെയാണ് അർജന്റീനയിറങ്ങിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്യുയെൻസാലിദയാണ് ചിലിക്കായി ആശ്വാസഗോൾ നേടിയത്.രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും 51ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മറിയയാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. മിഡ് ഫീൽഡിൽ നിന്നും ബനേഗ അതിമനോഹരമായി നൽകിയ പാസ് ചിലിയുടെ നായകൻകൂടിയായ കീപ്പർ ബ്രാവോയെ മറികടന്ന് പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. 59ാം മിനിറ്റിൽ ഡി മറിയ നൽകിയ പാസിൽ നിന്നുമാണ് ബനേഗ പട്ടിക പൂർത്തിയാക്കിയത്. എന്നാൽ ബനേഗയുടെ ഷോട്ട് ചിലിയൻ താരം ഐലയിൽ നിന്നുമാണ് ബ്രാവോയെ കബളിപ്പിച്ച് സെൽഫ് ഗോളായി വലയിലേക്ക് പതിക്കുകയായിരുന്നു. ന
സാന്റ് ക്ലാര: കോപ്പയിൽ അർജന്റീനയ്ക്ക് വിജയതുടക്കം. ലിവൈസ് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയപ്പോൾ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൽക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.എയ്ഞ്ചൽ ഡി മറിയ ഇവർ ബനേഗ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.ഹോണ്ടുറാസുമായുള്ള സൗഹൃദ മത്സരത്തിൽ പരിക്കേറ്റ നായകൻ മെസ്സി ഇല്ലാതെയാണ് അർജന്റീനയിറങ്ങിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്യുയെൻസാലിദയാണ് ചിലിക്കായി ആശ്വാസഗോൾ നേടിയത്.രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും
51ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മറിയയാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. മിഡ് ഫീൽഡിൽ നിന്നും ബനേഗ അതിമനോഹരമായി നൽകിയ പാസ് ചിലിയുടെ നായകൻകൂടിയായ കീപ്പർ ബ്രാവോയെ മറികടന്ന് പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. 59ാം മിനിറ്റിൽ ഡി മറിയ നൽകിയ പാസിൽ നിന്നുമാണ് ബനേഗ പട്ടിക പൂർത്തിയാക്കിയത്. എന്നാൽ ബനേഗയുടെ ഷോട്ട് ചിലിയൻ താരം ഐലയിൽ നിന്നുമാണ് ബ്രാവോയെ കബളിപ്പിച്ച് സെൽഫ് ഗോളായി വലയിലേക്ക് പതിക്കുകയായിരുന്നു.
നേരത്തെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നുവെങ്കിലും ആവേശം നിറഞ്ഞതായിരുന്നു. ഇരു ടീമുകൾക്കും മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഗോളെന്നുറച്ച അനേകം അവസരങ്ങളാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ അർജന്റീനയ്ക്ക് നഷ്ടമായത്. ജൂൺ പതിനൊന്നിന് പനാമയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. ബൊളീവിയയ്ക്കെതിരെയാണ് ചിലിയുടെ അടുത്ത മത്സരം ഗ്രൂപ്പിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ പനാമ ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു.
നാളെ രണ്ട് മത്സരങ്ങളാണ് കോപ്പയിലുള്ളത്. ആദ്യ മത്സത്തിൽ അമേരിക്ക കോസ്റ്റാറിക്കയേയും രണ്ടാം മത്സരത്തിൽ കൊളംബിയ പരാഗ്വയേയും നേരിടും.