- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയിൽ ബ്രസീൽ കഷ്ടിച്ചു രക്ഷപ്പെട്ടു; നെയ്മർ മികവിൽ പെറുവിനെ ഇഞ്ച്വറി ടൈമിലെ ഗോളിൽ മറികടന്നു; കൊളംബിയയെ അട്ടിമറിച്ച് വെനസ്വലയും
തിമുക്കോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ ബ്രസീൽ കഷ്ടിച്ച് ജയിച്ച് രക്ഷപ്പെട്ടു. പൂർണ സമയവും കളി നിയന്ത്രിച്ചിട്ടും പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജയം. പെറുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ജയിച്ചത്. ലോകകപ്പ് തോൽവിക്ക് ശേഷം കളിച്ച എല്ലാ മൽസരങ്ങളും ജയിച്ചുവന്ന ബ്രസീലിന്റെ തുടർച്ചയാ
തിമുക്കോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ ബ്രസീൽ കഷ്ടിച്ച് ജയിച്ച് രക്ഷപ്പെട്ടു. പൂർണ സമയവും കളി നിയന്ത്രിച്ചിട്ടും പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജയം. പെറുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ജയിച്ചത്. ലോകകപ്പ് തോൽവിക്ക് ശേഷം കളിച്ച എല്ലാ മൽസരങ്ങളും ജയിച്ചുവന്ന ബ്രസീലിന്റെ തുടർച്ചയായ പതിനൊന്നാം ജയമാണിത്.
മൂന്നാം മിനിറ്റിൽ തന്നെ പ്രതിരോധപ്പിഴവ് മുതലെടുത്ത് വല ചലിപ്പിച്ച് കുയേവ ബ്രസീലിനെ ഞെട്ടിച്ചു. ലോകപ്പിനുശേഷം മറ്റൊരു ദുരന്തം മുന്നിൽക്കണ്ട ബ്രസീലിനെ പക്ഷേ, ക്യാപ്റ്റൻ നെയ്മർ അഞ്ചാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. നിരവധി തവണ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.
കളി തുടങ്ങിയ ഉടനെ ബോക്‌സിൽ ഡേവിഡ് ലൂയിസ് വരുത്തിയ പിഴവാണ് പെറുവിന് ആദ്യ ഗോൾ സമ്മാനിച്ചത്. ഡേവിഡ് ലൂയിസ് ക്ലിയർ ചെയ്യാൻ അമാന്തിച്ചപ്പോൾ പന്ത് കിട്ടിയത് ബോക്‌സിൽ തന്നെ കാത്തുനിന്ന കുയേവയ്ക്ക്. ഒരു പ്രതിരോധക്കാരനെ വെട്ടിച്ച് മാറി പന്ത് പിടിച്ചെടുത്ത് കുവേര തൊടുത്ത ഷോട്ടിന് മുന്നിൽ നിസ്സഹായനായിരുന്നു ബ്രസീലിയൻ ഗോളി ജെഫേഴ്‌സൺ. കുവേരയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ.. ബ്രസീലിനുവേണ്ടിയുള്ള നെയ്മറുടെ 44ാം ഗോൾ.
കളിയുടെ 67ാം മിനിറ്റിൽ ടാർഡെല്ലിക്ക് പകരം ഡഗ്ലസ് കോസ്റ്റയെ കോച്ച് ദുംഗ പരീക്ഷിച്ചു. നെയ്മറുടെ ആക്രമണങ്ങൾക്ക് കുറച്ചുകൂടി പിന്തുണ ലഭിച്ചു. നിരന്തര ആക്രമങ്ങൾക്കിടെ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വിജയഗോൾ വീണത്. ഇഞ്ച്വറി ടൈമിൽ (90 +2 മിനുറ്റിൽ) ഡഗ്ലസ് കോസ്റ്റയാണ് പെറുവിന്റെ വല കുലുക്കി ബ്രസീലിന് വിജയം സമ്മാനിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് നേടിക്കൊടുത്തത്. നെയ്മർ നൽകിയ മികച്ചൊരു പാസിൽ നിന്നാണ് കോസ്റ്റ ഗോൾ നേടിയത്. കളിയിൽ നെയ്മർ തന്നെയായിരുന്ന താരം. നിരവധി അവസരങ്ങൾ തുലച്ചെങ്കിലും താൻ മികച്ചൊരു മാച്ച് വിന്നറാണെന്ന് നെയ്മർ വീണ്ടും തെളിയിച്ചു കഴിഞ്ഞു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ വെനസ്വേല മറികടന്നത്. 60ാം മിനിറ്റിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് സെനിത്തിന്റെ സ്‌ട്രൈക്കർ സോളമൺ റോൻദോനാണ് വെനസ്വേലയുടെ വിജയഗോൾ നേടിയത്. റോൻദാന്റെ പതിമൂന്നാം അന്താരാഷ്ട്ര ഗോളാണിത്.



