- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയുടെ ഗോളിനും അർജന്റീനയെ തുണയ്ക്കാനായില്ല; കോപ്പ അമേരിക്ക ടൂർണമെന്റ് സമനിലയിൽ
കോപ്പ അമേരിക്കയിലെ കരുത്തരായ അർജന്റീനയെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളുടെ സമനിലയിൽ പരാഗ്വേ പിടിച്ചുകെട്ടി. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം പരാഗ്വേ പിടിച്ചുകയറുകയായിരുന്നു. വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾക്ക് അർജന്റീന തിരിച്ചടി നേരിടുകയാ
കോപ്പ അമേരിക്കയിലെ കരുത്തരായ അർജന്റീനയെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളുടെ സമനിലയിൽ പരാഗ്വേ പിടിച്ചുകെട്ടി. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം പരാഗ്വേ പിടിച്ചുകയറുകയായിരുന്നു. വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾക്ക് അർജന്റീന തിരിച്ചടി നേരിടുകയായിരുന്നു.
സെർഗിയോ അഗ്യൂറോയും മെസ്സിയുമായിരുന്നു അർജന്റീനയുടെ സ്‌കോറർമാർ. എന്നാൽ അറുപതാം മിനിറ്റിൽ നെൽസൻ വാൽഡസ് ക്രാക്കർ പരാഗേ്വെയ ഒപ്പമെത്തിച്ചു. കളി അവസാനമിനിറ്റിലേക്ക് നീങ്ങുമ്പോൾ പരാഗ്വേയുടെ അർജന്റീന വംശജനായ താരം ലൂക്കാസ് ബാരിയോസ് ജന്മനാടിനെതിരേ ഗോൾ കുറിച്ച് പരാഗേ്വെയ ഒപ്പമെത്തിച്ച് വിലപ്പെട്ട ഒരു പോയിന്റ് തട്ടിപ്പറിച്ചു. ആദ്യ പകുതിയിലെ 29 ാം മിനിറ്റിൽ മിഗ്വേൽ സാമുഡിയോയുടെ ബാക്ക്പാസ് തട്ടിയെടുത്തായിരുന്നു അഗ്യൂറോ ഗോൾ കുറിച്ചത്. പിന്നാലെ തന്നെ സാമുഡിയോ ഏയ്ഞ്ചൽ ഡി മരിയയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കണ്ടു. നേരത്തേ കോപ്പയിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തിയ ജമൈയ്ക്കയെ 10 ന് മടക്കി ഉറുഗ്വേയും ആദ്യ മത്സരത്തിൽ വിജയം നേടി. ക്രിസ്ത്യൻ റോഡ്രിഗ്രസിന്റെ ക്‌ളോസ് റേഞ്ച് ഫിനിഷ് ടീമിന് വിജയം കൊണ്ടുവരികയായിരുന്നു.