ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ അടുത്തവർഷം മുതൽ ഡീസൽ കാറുകൾ നിരോധിക്കാൻ സാധ്യത. കോപ്പൻഹേഗൻ മേയർ ഫ്രാങ്ക് ജെൻസൺ ആണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡീസൽ കാർ നിരോധനം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. അടുത്തവർഷം ജനുവരി മുതൽ പദ്ധതി നടപ്പാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

വായു മലിനീകരണം കാരണം പ്രതിവർഷം എൺപതോളം പേരാണ് നഗരത്തിൽ മരിക്കുന്നത്. ഇതിനു പ്രധാന കാരണം ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രസ് ഓക്‌സൈഡാണെന്നാണ് അദ്ദേഹം പറയുന്നു.എന്നാൽ പുതിയ തീരുമാനം കൂടുതൽ വിവാദമാകാതിരിക്കാൻ, 2019 ജനുവരി ഒന്നിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രം നിരോധനം ബാധകമാക്കാനാണ് ആലോചിക്കുന്നത്.

നിലവിൽ ഉള്ള ഡീസൽ കാറുകളുള്ളവരെ തുടക്കത്തിൽ നഗരത്തിൽ പ്രവേശിക്കാൻ അനുവദിച്ചേക്കും. എന്നാൽ, ഘട്ടംഘട്ടമായി ഇവർക്കും നിരോധനം ബാധകമാക്കും.