നമ്മൾ പാകം ചെയ്യുന്ന ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ചെമ്പ് പാത്രങ്ങൾ ഉപയോഗിച്ചാൽ ഭക്ഷ്യവിഷബാധ ഉൾപ്പടെ പല അസുഖങ്ങൾക്കും കാരണമാകുമെന്നാണ് പുതിയ പഠനം. ചെമ്പിന്റെ ലോഹസങ്കരങ്ങളിലും വിഷാംശമുണ്ടെന്നും ഈ പാത്രങ്ങളിൽ ഭക്ഷണം കഴിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുമാണ് അമേരിക്കൻ ആരോഗ്യ വകുപ്പിന്റെ പുതിയ പഠന റിപ്പോർട്ട്.



കോക്ക്‌ടെയ്ൽസ് കഴിക്കാൻ ഉപയോഗിക്കുന്ന വലിയ കോപ്പർ കപ്പുകൾ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ചെമ്പിലും ചെമ്പിന്റെ ലോഹസങ്കരങ്ങളിലും വിഷാംശം ഉണ്ട്. നിരവധി ചെമ്പു പാത്രങ്ങൾ ഉള്ള കോപ്പറും ചിലപ്പോൾ അപകടകാരിയാകും.

കൂടിയ ഗാഢതയുള്ള ചെമ്പ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതുമാണ്. ചെമ്പും ചെമ്പിന്റെ ലോഹസങ്കരങ്ങളും അമ്ലഗുണമുള്ള ഭക്ഷണങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ അതിലേക്ക് ചെമ്പ് അരിച്ചിറങ്ങും. ഇത് ഛർദി, വയറുവേദന, ക്ഷീണം, ബോധക്കേട് തുടങ്ങി പല അസുഖങ്ങൾക്കും കാരണമായേക്കാമെന്ന റിപ്പോർട്ട്.

അമേരിക്കൻ ഭക്ഷണരീതിയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത പാനീയമാണ് മോസ്‌കോ മ്യൂൾ. വോഡ്ക, ഇഞ്ചി, ബിയർ, നാരങ്ങാനീര് എന്നിവ ചേർന്ന മൊസ്‌കോ മ്യൂൾ ചെമ്പ്പാത്രത്തിൽ ആകർഷണീയമായി നിറച്ചാണ് കുടിക്കുന്നത്. അതിനാൽ മൊസ്‌കോ മ്യൂൾ കോക്ക്‌ടെയിൽ സ്ഥിരമായി കഴിക്കുന്നവർക്ക് ഏറ്റവും വിഷമകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആറ്‌ൽ താഴെ പി എച്ച് മൂല്യമുള്ള കോപ്പർ (ചെമ്പ്) ഭക്ഷ്യ വസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നതിനെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ മോറൽ ഫുഡ് കോഡ് തടഞ്ഞിരുന്നു. മ്യൂളിന്റെ പി എച്ച് മൂല്യം ആറിൽ താഴെയാണ് അതുകൊണ്ട് ഭക്ഷണ പാനീയമായി ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്നാണ് അമേരിക്കൻ ആരോഗ്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.