- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിയർ ഗേൾസിന് രാത്രിയിൽ വേറെ പണി വല്ലതും ഉണ്ടോ എന്ന് പൊലീസിന് സംശയം; പാതിരാ റെയ്ഡിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ലോകം
ഡൽഹി: കഴിഞ്ഞ ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ കുടുക്കിയാണ് രാജ്യത്തെ അന്വേഷണ ഏജൻസികൾ ക്രിക്കറ്റ് വാർത്തകളിൽ നിറഞ്ഞത്. ഇത്തവണ റായ്പൂരിലെ അത്തരത്തിലെന്തെങ്കിലും കിട്ടുമോ എന്ന് പൊലീസ് തേടിയിറങ്ങി. ഐപിഎൽ ടീം ചെന്നൈ സൂപ്പർകിങ്‌സ് ടീമിന്റെ ചീയർഗേൾസ് താമസിക്കുന്ന ഹോട്ടലിൽ രാത്രിയിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി പൊലീസ് ഐപിഎൽ സംഘാ
ഡൽഹി: കഴിഞ്ഞ ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ കുടുക്കിയാണ് രാജ്യത്തെ അന്വേഷണ ഏജൻസികൾ ക്രിക്കറ്റ് വാർത്തകളിൽ നിറഞ്ഞത്. ഇത്തവണ റായ്പൂരിലെ അത്തരത്തിലെന്തെങ്കിലും കിട്ടുമോ എന്ന് പൊലീസ് തേടിയിറങ്ങി. ഐപിഎൽ ടീം ചെന്നൈ സൂപ്പർകിങ്‌സ് ടീമിന്റെ ചീയർഗേൾസ് താമസിക്കുന്ന ഹോട്ടലിൽ രാത്രിയിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി പൊലീസ് ഐപിഎൽ സംഘാടകരെ ഞെട്ടിച്ചു. ഇതിനെതിരെ പ്രതിഷേധവും ശക്തമാക്കിയ
ദൈനംദിന പരിശോധന എന്ന പേരിൽ വാറന്റോ മതിയായ അനുമതിയോ കൂടാതെ പാതിരാത്രിയിൽ പെൺകുട്ടികളുടെ മുറിയിൽ അനധികൃതമായി റെയ്ഡ് നടത്തുകയും ഒരു മണിക്കൂറോളം ചീയർ ഗേൾസിനെ ചോദ്യം ചെയ്‌തെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹി ഡെയർഡെവിൾസിനെതിരേ റായ്പൂരിൽ നടന്ന മത്സരത്തിന് പിന്നാലെ ആയിരുന്നു നടപടി. ഇംഗഌ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചെന്നൈയുടെ ചീയർ ഗേൾസിൽ പലരും. ബിസിസിഐ മുൻ അധ്യക്ഷൻ ശ്രീനിവാസന്റെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചിയർ ഗേൾസിനെയാണ് പൊലീസ് ലക്ഷ്യമിട്ടത്. ഇതിൽ ബിസിസിഐയിലെ ചേരിപ്പോരുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല.
അപ്രതീക്ഷിത പൊലീസ് നടപടിയിൽ ഞെട്ടിപ്പോയ പെൺകുട്ടികൾ ഉടൻ തന്നെ തങ്ങളുടെ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടു. അതേസമയം തന്നെ ഹോട്ടലിൽ താമസിച്ചിരുന്ന മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മറ്റുള്ളവരെ ശല്യം ചെയ്യാതെ ചീയർ ഗേൾസിന്റെ മുറിയിൽ മാത്രമായിരുന്നു പരിശോധന. പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പൊലീസിന്റെ നടപടി തെമ്മാടിത്തരമാണെന്നും ഇവന്റ് മാനേജർമാരുമായി ബന്ധപ്പെടാതെ നേരിട്ട് തങ്ങളുടെ റൂമിലേക്ക് വരികയായിരുന്നെന്നും ചീയർഗേൾസ് പ്രതികരിച്ചു. ബോളിവുഡുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തങ്ങൾക്ക് വർക്ക് പെർമിറ്റ് ഉണ്ടെന്നും ഇതുവരെ ഇന്ത്യയിൽ ഒരിടത്തു നിന്നും ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ചീയർഗേൾസ് പറഞ്ഞു.
ഐപിഎൽ ഒത്തുകളിയിലായതോടെ ചീയർ ഗേൾസിനെയും കളിക്കാരെയും വേറെ വേറെ ഹോട്ടലുകളിലാണ് പാർപ്പിച്ചിട്ടുള്ളത്. അതേസമയം ദൈനംദിന പരിശോധനകൾ മാത്രമാണ് നടന്നതെന്നും ചില വിദേശി പെൺകുട്ടികൾ കോത്‌വാളി പൊലീസ് പരിധിയിൽ എത്തിയിട്ടുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് ഹോട്ടൽ പരിശോധിച്ചതെന്നാണ് പൊലീസ് നിലപാട്. ഇവരിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനായി ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പരിശോധിച്ചത്.
എന്നാൽ ചിയർഗേൾസിനൊപ്പം ചെന്നൈ ടീമിലെ താരങ്ങളുണ്ടോ എന്ന പരിശോധനയാണ് പൊലീസ് നടത്തിയതെന്നാണ് സൂചന. പക്ഷേ ആരേയും ചിയർഗേൾസിനൊപ്പം കണ്ടെത്താനായില്ല.