പാംബീച്ച് (ഫ്ളോറിഡ): മതവിശ്വാസത്തെ കളിയാക്കിയതിൽ പ്രകോപിതനായപതിനേഴുകാരൻ മൂന്ന് പേരെ കുത്തി മുറിവേൽപ്പിച്ചതിൽ പതിമൂന്ന്വയസ്സുക്കാരൻ മരിക്കുകയും, രണ്ടുപേരെ ഗുരുതര പരിക്കുകളോടെആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത്.

മാർച്ച് 11 ഞായറാഴ്ച കോറി ജോൺസൻ (17) കൂട്ടുകാരൻ കെയ്ലിന്റെവീട്ടിൽ അന്തിയുറങ്ങാൻ എത്തിയതായിരുന്നു.മുസ്ലിം വിശ്വാസം സ്വീകരിച്ചിരുന്ന കോറിയെ കെയ്ലിയുടെ സഹോദരൻ ഡെയ്ൻകളിയാക്കി. ഇവരുടെ മാതാവും, ഡെയിനിന്റെ മറ്റൊരു കൂട്ടുകാരൻ ജൊവാനി
ബ്രാണ്ടുമാണ് വീട്ടിലുണ്ടായിരുന്നത്.

രാത്രി ഉറങ്ങാൻ കിടന്ന കോറിവീട്ടിലെ എല്ലാവരേയും കൊലപ്പെടുത്തുന്നതിന് തീരുമാനിച്ചു. തിങ്കളാഴ്ചഅതിരാവിലെ പതിമൂന്നുകാരനായ ജൊവാനിയെ മുകളിലെ നിലയിൽ എത്തി കഴുത്തിന്കുത്തുകയായിരുന്നു. മുകളിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ മാതാവ്ഇലയൻ സൈമനെ കോറി തുടരെ തുടരെ 12 തവണ കുത്തി. ഇതിനിടയിൽ ഓടിയെത്തിയഡെയിനിനേയും കോറി 32 തവണ കുത്തിയതായി പൊലീസ് പറയുന്നു. കഴുത്തിന്കുത്തേറ്റ ജൊവാനി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവം അറിഞ്ഞ് എത്തിയ പൊലീസിന് കീഴടങ്ങാൻ കോറി തയ്യാറായില്ല. ദീർഘനേരത്തെ ചർച്ചക്ക് ശേഷമാണ് കോറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന്‌ചൊവ്വാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് പൊലീസ് വിവരങ്ങൾവെളിപ്പെടുത്തിയത്.

ഇസ്ലാം മതം സ്വീകരിച്ച കോറി ജോൺസൺ ഈയ്യിലെ വയലന്റ് വീഡിയോകൾ കാണുന്ന തായും പൊലീസ് പറഞ്ഞു. വില്യം റ്റി ഡ്വയർ ഹൈസ്‌കൂൾവിദ്യാർത്ഥിയാണ് കോറി. ഫ്രതിയെ പാംബീച്ച് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻസെന്ററിലേക്ക് മാറ്റി.