കോർക്ക് :കോർക്ക് സീറോ-മലബാർ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അൽഫോൻസാ എന്നീ വിശുദ്ധരുടെ സംയുക്ത തിരുന്നാൾ ഭക്ത്യാദരപൂർവം കൊണ്ടാടി.

വിൽട്ടൻ S.M.A ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് കറുകയിൽ മുഖ്യ കാർമീകത്വം വഹിച്ചു.വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് ഫാ.പോൾ തെറ്റയിൽ നേതൃത്വം നൽകി.മെയ് മാസ വണക്ക പ്രാർത്ഥനകൾക്ക് ഫാ.സെബാസ്ററ്യൻ അറയ്ക്കൽ നേതൃത്വം നൽകി.

തുടർന്ന് കഴുന്നെടുക്കൽ,ഉണ്ടായിരുന്നു.സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.സൺഡേ സ്‌കൂൾ കുട്ടികൾക്കായി നടത്തപ്പെട്ട ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടത്തപ്പെട്ടു.

കൈക്കാരന്മാരായ ബോസ് (തോമസ്),ജോസ് പി കുര്യൻ,ജോയി,എന്നിവരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ തിരുനാളിനായി വിപുലമായ തയ്യാറെടുപ്പുകൾ