കോർക്ക്: അയർലണ്ടിലെ കോർക്കിലുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷങ്ങൾ ജനുവരി 7-ന് ശനിയാഴ്ച വൈകുന്നേരം നടത്തപ്പെടുന്നു. കോർക്കിലും സമീപ കൗണ്ടികളിലും ഉള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ജനുവരി 7-ന് ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് കോർക്കിലെ ടോഗർ ഹർലിങ് ക്ലബ്ബിൽ വച്ചാണ് ആഘോഷപരിപാടികൾ നടത്തുന്നത്. സഹാറ ഡാൻസേർസ് അവതരിപ്പിക്കുന്ന അറേബ്യൻ ബെല്ലി ഡാൻസ്, സ്റ്റെപ്പ്ഇൻഔട്ട് അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ക്രിസ്മസ് കരോൾ ലൈവ് മ്യൂസിക്, ഐറിഷ് ഫ്യൂഷൻ ഡാൻസ്, ഡബ്ലിൻ റോയൽ കേറ്റേർസ് തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഡിന്നർ എന്നിങ്ങനെ വൈവിധ്യമായ പരിപാടികളുടെ നിറക്കൂട്ടായി മാറുന്ന ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. പരിപാടിയുടെ ടിക്കറ്റ് കോർക്കിലുള്ള സ്പൈസ് ടൗൺ സൂപ്പർ മാർക്കെറ്റിൽ ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക്
സഞ്ജിത് - Mob - 0877731879, അനീഷ് - Mob - 0876732365