- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് സീറോ മലബാർ ചർച്ച് ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ന്
വിൽട്ടൺ: കോർക്ക് സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സാരാ ഘോഷവും സൺഡേ സ്‌കൂൾ വാർഷികവും 28 ന് വിൽട്ടൺ എസ് എംഎ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ സൺഡേ സ്‌കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 5 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ കോർക്ക് റോസ് ബിഷപ് മാർ ജോൺ ബക്ലി ഉദ്ഘാടകനാകുന്നതും അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി ചാപ്ലിൻ ഫാദർ സെബാസ്റ്റ്യൻ അറക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തെരഞ്ഞെടുത്തു. കൾച്ചറൽ കമ്മിറ്റി കൺവീനർ ഷൈനി തോമസ്. ഫുഡ് കമ്മിറ്റി കൺവീനർ ഫിലിപ്പ് ജോസഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ മധു മാത്യു, സ്റ്റേജ് കമ്മിറ്റി കൺവീനർ ജെയ്‌സൺ ജോസഫ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. ജനറൽ കൺവീനർ ലിജോ ജോസഫിന്റെ നേതൃത്വത്തിൽ പ്രസ്തുത കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരങ്ങളും അവതരിപ്പിക്കുന്ന പരിപാടിയുടെ ലിസ്റ്റും 20 ന് മുമ്പായും ഓഡിയോയും സിഡിയും മറ്റും 23 ന് മുമ്പായും കൾച്ചറൽ
വിൽട്ടൺ: കോർക്ക് സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സാരാ ഘോഷവും സൺഡേ സ്‌കൂൾ വാർഷികവും 28 ന് വിൽട്ടൺ എസ് എംഎ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ സൺഡേ സ്‌കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 5 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ കോർക്ക് റോസ് ബിഷപ് മാർ ജോൺ ബക്ലി ഉദ്ഘാടകനാകുന്നതും അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്.
പ്രോഗ്രാമിന്റെ വിജയത്തിനായി ചാപ്ലിൻ ഫാദർ സെബാസ്റ്റ്യൻ അറക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തെരഞ്ഞെടുത്തു. കൾച്ചറൽ കമ്മിറ്റി കൺവീനർ ഷൈനി തോമസ്. ഫുഡ് കമ്മിറ്റി കൺവീനർ ഫിലിപ്പ് ജോസഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ മധു മാത്യു, സ്റ്റേജ് കമ്മിറ്റി കൺവീനർ ജെയ്‌സൺ ജോസഫ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. ജനറൽ കൺവീനർ ലിജോ ജോസഫിന്റെ നേതൃത്വത്തിൽ പ്രസ്തുത കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരങ്ങളും അവതരിപ്പിക്കുന്ന പരിപാടിയുടെ ലിസ്റ്റും 20 ന് മുമ്പായും ഓഡിയോയും സിഡിയും മറ്റും 23 ന് മുമ്പായും കൾച്ചറൽ കമ്മിറ്റിയുടെ കൺവീനറെ ഏല്പിക്കേണ്ടതാണ്. മതബോധന ക്ലാസിലെ കുട്ടികളുടെ പരിപാടികൾ നടത്തുവാൻ താത്പര്യമുള്ള മാതാപിതാക്കൾ എത്രയും പെട്ടെന്ന് കൾച്ചറൽ കമ്മിറ്റി കൺവീനറെ അറിയിക്കണം