കോർക്ക്:കോർക്ക് സീറോ മലബാർ സഭ മെയ് 31ന് പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസായുടേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷപൂർവം കൊണ്ടാടുന്നു.

ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്ന വ്യക്തികളെ പ്രസുദേന്തി ആയി വാഴിക്കുന്ന ശുശ്രൂഷയോടെ തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഞായറാഴ്‌ച്ച ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് വിൽടൺ സെന്റ് ജോസഫ് പള്ളിയിൽവച്ച് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് റവ ഫാ അക്വിനോ മാളിയേക്കൽ (വെക്‌സ് ഫോർഡ് ) മുഖ്യ കാർമ്മികത്വം വഹിക്കും.

ഫാ. മാത്യു മേമന തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്ന പ്രദിക്ഷണത്തിൽ റവ. ഫാ. പോൾ തെറ്റയിൽ മുഖ്യകാർമികത്വം വഹിക്കും.

പെരുന്നാളിനോട് അനുബന്ധിച്ച് കഴുന്ന് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിന് ശേഷം എസ്എംഎ പാരീഷ് ഹാളിൽ വച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൈക്കാരന്മാരായ ജിനോ ജോസഫ്, അനിൽ വർഗീസ്, ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിൽ തിരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇടവക തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരോട് മാദ്ധ്യസ്ഥം അപേക്ഷിച്ചു സ്വർഗീയവരങ്ങൾ പ്രാപിക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ചാപ്ല്യൻ ഫാ. ഫ്രാൻസിസ് ജോർജ് നീലങ്കാവിൽ അറിയിച്ചു.