- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ മലയാളീ സംഘടകൾ സംയുക്തമായി ഓണം ആഘോഷിക്കുന്നു
കോർക്ക്: അയർലണ്ടിലെ കോർക്കിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളിൽ പ്രതീക്ഷ ഉണർത്തികൊണ്ട് കോർക്ക് പ്രവാസി അസോസ്സിയെഷനും, വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കോര്ക്കിലുള്ള ടോഗെർ ഹർലിങ്ങ് ഫൂട്‌ബോൾ ക്ലബ്ബിൽ വച്ചു നടത്തുന്നു. കലാപരിപാടികളിൽ പങ്കെടുക
കോർക്ക്: അയർലണ്ടിലെ കോർക്കിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളിൽ പ്രതീക്ഷ ഉണർത്തികൊണ്ട് കോർക്ക് പ്രവാസി അസോസ്സിയെഷനും, വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കോര്ക്കിലുള്ള ടോഗെർ ഹർലിങ്ങ് ഫൂട്‌ബോൾ ക്ലബ്ബിൽ വച്ചു നടത്തുന്നു.
കലാപരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 30ന് മുൻപായി കമ്മറ്റിക്കാരുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദവിവരങ്ങൾ നൽകേണ്ടതാണ്. കൂടാതെ ഓണഘോഷപരിപടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ മൂന്നാം തീയതിക്കു മുൻപായി പാസ്സുകൾ വങ്ങേണ്ടാതാണന്നു ഭാരവാഹികൾ അറിയിച്ചു. മൂന്നാം തീയതിക്കു ശേഷം പാസ്സ് വിതരണം ഉണ്ടായിരിക്കുന്നതല്ല. അതിവിപുലമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. സംയുക്ത ഓണാഘോഷ പരിപാടികൾ വൻവിജയമാക്കുവാൻ വേണ്ടി എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു
വിശദ വിവരങ്ങൾക്ക്:
സൻജിത്ത് ജോൺ: 0877731879
ജോസഫ് ജോസഫ്: 0863620000
ഹരി: 0858864730