കോർക്ക് : കോർക്കിൽ ഓണോഘോഷം ഗംഭീരമയി. വേൾഡ് മലയാളീ കൗൺസിൽ കോർക്കും, പ്രവാസ മലയാളി അസോസിയേഷനും തുടർച്ചയായി മൂന്നാം വർഷവും ഒത്തു ചേർന്ന് നടത്തിയ ഒരുമയുടെ ഓണാഘോഷം വൻ വിജയമായി. കോർക്കിലെ ബഹുഭൂരിപക്ഷം ആളുകളും പങ്കുചേർന്നു. ഇന്നലെ ടോഘെർ സെയിന്റ് ഫിൻ ബാർ ഹർലിങ് ആൻഡ് ഫുട്‌ബോൾ ക്ലബ് അക്ഷരാർത്ഥത്തിൽ ഐറിഷ്‌കാരെ പോലും അത്ഭുതപ്പെടുത്തി ജനസാഗരമായി മാറി.

രാവിലെ കൃത്യം ഒൻപതുമണിയോടെ കുട്ടികൾക്കുള്ള മത്സരത്തോടെ പരിപാടികൾക്ക് തുടക്കമായി. സ്മിത സാജന്റെ നേതൃത്വത്തിൽ മലയാളി മങ്കമാരുടെ അത്തപ്പൂക്കളം ഒരുമയുടെ പ്രതീകമായി.

തുടർച്ചയായി മൂന്നാം വർഷവും വടംവലിയിൽ ഹാട്രിക്ക് ലക്ഷ്യമാക്കി ഇറങ്ങിയ വിൽട്ടൻ ബോയ്‌സിന് ഇഞ്ചോടിഞ്ച് പൊരുതി കോർക്ക് എന്നു വരെ കാണാത്ത അത്യജ്ജലമായ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ തറപ്റ്റിച്ചു. വിൽട്ടൻ ഈഗിൾസ് പുതിയ വടം വലി രാജാക്കന്മാരായി. കാണികൾപോലും രണ്ടു ഗ്രൂപ്പുകളായിതിരിഞ്ഞ് ഇരുടീമുകൾക്കുവേണ്ടി ആർപ്പുവിളികളും വിജയാഘോഷങ്ങളും നടത്തിയത് എല്ലാവരെയും ഒരുപോലെ കോരിത്തരിപ്പിച്ചു.

ഡബ്ബിനിലെ റോയൽ കാറ്ററേഴ്‌സ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ അഞ്ഞൂറിനു മുകളിലുണ്ടാിയിരുന്ന ജനസാഗരത്തിന് കോർക്കിലെ യുവജനങ്ങൾ ഒത്തുചേർന്ന് വളമ്പിയത് പ്രശംസനീയമായിരുന്നു.

ഓണസദ്യയ്ക്കുശേഷം നടന്ന വിവിധ ഇന്ത്യൻ നൃത്താവിഷ്‌കാരങ്ങൾ സ്‌റ്റേജിൽ അരങ്ങേറി. കിരൺ ഷാജു, ആങ്കർ നിർവ്വഹിച്ച പരിപാടിയിൽ സിപിഐ(എം) പ്രസിഡന്റ് സാജൻ ചെറിയാൻ സ്വാഗതപ്രസംഗവും, ഡബ്ല്യൂ എം സി വൈസ് ചെയർമാന് ജയ്‌സൺ ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു. അനുഗ്രഹ ഡാൻസ് സ്‌കൂളിലെ നാൽപതോളം കുട്ടികൾ പങ്കെടുത്ത ദശാവതാരത്തിന്റെ ദൃഷ്യാവിഷ്‌കാരം കാണികളിൽ അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതായിരുന്നു. കുട്ടികളെ എത്രയും ഭംഗിയായി തയ്യാറാക്കി ഒരുക്കിയ ശരണ്യ ജ്യോതികുമാറിനെ ബൊക്കെ നൽകി ആദരിച്ചു.

കാലത്തെ നടന്ന മത്സരങ്ങളുടെ സമ്മാനങ്ങളും, രണ്ടായിരത്തി പതിനാറിൽ ലിവിങ് സെർട് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെൽവിൻ സണ്ണി, ആഞ്ചല ജോൺസൺ, ശ്രീലക്ഷ്മി സെൽവരാജ് എന്നീ കുട്ടികൾക്ക് റവ. ഫാ. പോൾ തെറ്റയിൽ മെമന്റോ ൽകി ആദരിച്ചു.

ഇന്റർനാഷണൽ സ്റ്റുഡൻസിനുവേണ്ടിയുള്ള എഡ്യുക്കേഷൻ കമ്മിറ്റിയിൽ ചെയർപേഴ്‌സൺ ആയ മെക്കിൾ മർഫി നൽകിയ ആശംസ അറിവുപകരുന്നതായിരുന്നു.

ആന്റണി, ടിയ, ഹരീഷ് , സോനാ, ഷാരൺ എന്നിവർ ാലപിച്ച ഗാനമേളയോടെ പരിപാടികൾക്ക് പര്യവസാനമായി. പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാകമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും, നല്ലവരായ നാട്ടുകാരെയും പ്രത്യേകം നന്ദി അറിയിക്കുന്നതായി സഘാകർ അറിയിച്ചു.