- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ ഇടവക മതബോധന വാർഷികവും ക്രിസ്മസ്സ് ന്യൂഇയർ ആഘോഷങ്ങളും 30 ന്
കോർക്ക്: കോർക്ക് സീറോ മലബാർ സഭയുടെ 9-ാമത് ഇടവക മതബോധന വാർഷികവും ക്രിസ്മസ്സ് ന്യൂഇയർ ആഘോഷങ്ങളും സംയുക്തമായി ഡിസംബർ 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിൽട്ടൻ എസ്എംഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു.മതബോധന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെയും കുടുംബ കൂട്ടായ്മകളുടെയും വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം കോർക്ക്-റോസ് രൂപതയുടെ മെത
കോർക്ക്: കോർക്ക് സീറോ മലബാർ സഭയുടെ 9-ാമത് ഇടവക മതബോധന വാർഷികവും ക്രിസ്മസ്സ് ന്യൂഇയർ ആഘോഷങ്ങളും സംയുക്തമായി ഡിസംബർ 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിൽട്ടൻ എസ്എംഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
മതബോധന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെയും കുടുംബ കൂട്ടായ്മകളുടെയും വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം കോർക്ക്-റോസ് രൂപതയുടെ മെത്രാൻ റവ. ജോൺ ബക്ക്‌ലെ ഉദ്ഘാടനം ചെയ്യുന്നതും കോർക്ക് കൺട്രി കൗൺസിൽ ലോർഡ് മേയർ ക്രിസ് ഒലെരി അദ്ധ്യക്ഷത വഹിക്കും. കാനൻ ലിയാം ഒ ഡ്രിസ്‌കോൾ, ഫാ. കോർമാക്, ഫാ. മൈക്കിൾ ഒലെരി, ഫാ. പോൾ തെറ്റയിൽ എന്നിവർ തദവസരത്തിൽ ആശംസകൾ നേരും.
സമ്മേളനാനന്തരം 7 മണിയോടുകൂടി അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷത്തിന്റെ വിജയത്തിനായി ടോണി ജോസ് (ജനറൽ കൺവീനർ), അനിൽ വർഗ്ഗീസ്, ജിനോ ജോസഫ്, ജോസ് പി കുര്യൻ, സോജി സ്‌ക്കറിയ, വിൽസൺ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നുവെന്ന് ചാപ്ലിയൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ അറിയിച്ചു.