- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് പ്രവാസി മലയാളീ അസോസിയേഷന് നവനേതൃത്വം; ബിനു തോമസ് പ്രസിഡണ്ട്, സാജൻ ചെറിയാൻ സെക്രട്ടറി
കോർക്ക്: കോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ മലയാളീ സംഘടനയായ പ്രവാസി മലയാളി അസോസിയേഷൻ ജനറൽബോഡി യോഗത്തിൽ 2017- 2018 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിനു തോമസ് പ്രസിഡണ്ട്, മനോജ് കരിപ്പുറം വൈസ്പ്രസിഡണ്ട്, സാജൻ ചെറിയാൻ സെക്രട്ടറി, ജിനേഷ് ജയിംസ് ജോയിന്റ് സെക്രട്ടറി, റോയ് കൊച്ചാക്കൻ ട്രെഷറർ എന്നിവരെ യോഗം തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് മെമ്പർമാരായി എബി, അനീഷ്, അശ്വിൻ, ജോർജ്, ജിബി, ജെയ്‌സ്, ജിജോ, മനോജ്, റോജോ, സൻജിത്ത്, സജോഷ്, സുരേഷ്, വിൽസൺ, രാജൻ, അജേഷ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് സൻജിത്ത് ജോൺ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി അനിഷ് വാർഷിക റിപ്പോർട്ട് വായിക്കുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തു. മികച്ച പ്രകടനത്തിലുടെ കാലാവധി പൂർത്തിയാക്കിയ ഭാരവാഹികൾക്ക് നിയുക്ത പ്രസിഡണ്ട് ബിനു തോമസ് നന്ദി അറിയിക്കുകയും ചെയ്തു. തുടർന്നു നടത്തിയ മറുപടി പ്രസംഗംത്തിൽ പുതിയ ഭാരവാഹികൾക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നതായി മുൻ പ്രസിഡണ്ട് സൻജീത്ത് ജോൺ അറിയിക്കുകയും ച
കോർക്ക്: കോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ മലയാളീ സംഘടനയായ പ്രവാസി മലയാളി അസോസിയേഷൻ ജനറൽബോഡി യോഗത്തിൽ 2017- 2018 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബിനു തോമസ് പ്രസിഡണ്ട്, മനോജ് കരിപ്പുറം വൈസ്പ്രസിഡണ്ട്, സാജൻ ചെറിയാൻ സെക്രട്ടറി, ജിനേഷ് ജയിംസ് ജോയിന്റ് സെക്രട്ടറി, റോയ് കൊച്ചാക്കൻ ട്രെഷറർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് മെമ്പർമാരായി എബി, അനീഷ്, അശ്വിൻ, ജോർജ്, ജിബി, ജെയ്‌സ്, ജിജോ, മനോജ്, റോജോ, സൻജിത്ത്, സജോഷ്, സുരേഷ്, വിൽസൺ, രാജൻ, അജേഷ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് സൻജിത്ത് ജോൺ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി അനിഷ് വാർഷിക റിപ്പോർട്ട് വായിക്കുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
മികച്ച പ്രകടനത്തിലുടെ കാലാവധി പൂർത്തിയാക്കിയ ഭാരവാഹികൾക്ക് നിയുക്ത പ്രസിഡണ്ട് ബിനു തോമസ് നന്ദി അറിയിക്കുകയും ചെയ്തു. തുടർന്നു നടത്തിയ മറുപടി പ്രസംഗംത്തിൽ പുതിയ ഭാരവാഹികൾക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നതായി മുൻ പ്രസിഡണ്ട് സൻജീത്ത് ജോൺ അറിയിക്കുകയും ചെയ്തു.
ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി ആറിന് വിപുലമായി ആഘോഷിക്കാൻ തിരുമാനിച്ചു. കോർക്ക് പ്രവാസി അസോസിയേഷന്റെ എല്ലാം അംഗങ്ങളും ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ട് നയിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ട് പൊതുയോഗം അവസാനിച്ചു