വിൽട്ടൺ: കോർക്ക് സീറോ-മലബാർ ചർച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാ ഘോഷങ്ങൾ ഡിസംബർ 28ന് സംഘടിപ്പിച്ചിരിക്കുന്നു.പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, പതിനൊന്നാമത് മതബോധന സ്‌കൂൾ വാർഷികവും, ഇടവകദിനവും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

28 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ മതബോധന അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ കലാപരിപാടികളോട് കൂടി വിൽട്ടൺ S M A ഹാളിൽ വച്ച് ആരംഭിക്കുകയും തുടർന്ന് 5 മണിക്ക് കോർക്ക് - റോസ് രൂപതാ അധ്യക്ഷൻ ബിഷപ്പ് ജോൺ ബക്ലി പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതുമാണ്. പൊതുയോഗ മധ്യേ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും, മതബോധന ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകൾക്കും, ബൈബിൾ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യം ഉള്ളവർ ഡിസംബർ 17 നു മുൻപ് കൾച്ചറൽ കമ്മറ്റിയുമായിബന്ധപ്പെടേണ്ടതാണ്. വാർഷികദിനാഘോഷങ്ങളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്റേയും, കൈക്കാരന്മാരുടേയും മതബോധന പ്രധാനാദ്ധാപികയുടേയും നേതൃത്വത്തിൽ കമ്മറ്റികൾ രൂപം കൊള്ളുന്നു.

ഷീലാ ജോൺസൺ (കൾച്ചറൽ കമ്മറ്റി കൺവീനർ), വിൽസൺ വർഗ്ഗീസ് (ഫുഡ് കമ്മറ്റി കൺവീനർ), തോമസ്സ് കുട്ടി ഈയാളിൽ (സ്റ്റേജ് കമ്മറ്റി കൺവീനർ), ലിജോ ജോസഫ് (ഫിനാൻസ്, ജനറൽ കൺവീനർ). പരിപാടികളിലേക്ക് പ്രവേശനം പാസുകൾ മൂലം നിജപ്പെടുത്തിയിരിക്കുന്നു, ആയതിനാൽ പ്രവേശന പാസുകൾക്കായി വാർഡ് കൂട്ടായ്മ പ്രതിനിധികളേയോ കൈക്കാരന്മാരേയോ ഡിസംബർ 17 നു മുൻപ് ബന്ധപ്പെടുക. ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറുകൾക്കായി അഡ്‌മിനിസ്‌ട്രേഷൻ കോളം സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.syromalabarchurch.ie