- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് സീറോ മലബാർ സഭയുടെ സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി
കോർക്ക്: പരിശുദ്ധ കന്യാമറിയത്തിന്റെയും, മാർ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുന്നാൾ ദിനമായ മെയ് 31-ാം തീയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വിൽട്ടണിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാ. അക്വിനോ മാളിയേക്കൽ മുഖ്യ കാർ
കോർക്ക്: പരിശുദ്ധ കന്യാമറിയത്തിന്റെയും, മാർ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുന്നാൾ ദിനമായ മെയ് 31-ാം തീയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വിൽട്ടണിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാ. അക്വിനോ മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. മാത്യു മേമന തിരുന്നാൾ സന്ദേശം നൽകി. തിരുന്നാൾ കുർബ്ബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരുന്നു. പ്രദക്ഷിണത്തിന് ഫാ. പോൾ തെറ്റയിൽ നേതൃത്വം നൽകി. തുടർന്ന് മെയ്മാസ വണക്കത്തിന്റെ സമാപന ശുശ്രൂഷകൾക്ക് ഫാ. ഫ്രാൻസിസ് ജോർജ്ജ് നീലങ്കാവിൽ നേതൃത്വം നൽകി. തിരുന്നാൾ കുർബ്ബാനയ്ക്കു ശേഷം കഴുന്ന് എടുക്കുവാനുള്ള സൗകര്യവും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
തിരുന്നാളിന് പള്ളി കൈക്കാരന്മാരായ ജിനോ ജോസഫ്, അനിൽ വർഗ്ഗീസ്, ടോണി ജോസ് എന്നിവർ നേതൃത്വം നൽകി.