കോർക്ക്: കോർക്ക് സീറോ മലബാർ സഭയുടെ 8-ാമത് ഇടവക ദിനാഘോഷവും മതബോധന വാർഷികവും ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളും സംയുക്തമായി വിൻട്ടണിലെ എസ്എംഎ ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. വിൽട്ടണിലെ സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. കോൺമാർക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലോഹീൻ പള്ളി വികാരി ഫാ. ലിയാം ഓഡ്രിസ്‌കോൾ, ഫാ. പോൾ തെറ്റയിൽ എന്നിവർ ആശംസകൾ നേർന്നു. ചാപ്ലിൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ സ്വാഗതം ആശംസിക്കുകയും കോർക്ക് സീറോ മലബാർ സഭാ പ്രതിനിധിയോഗം സെക്രട്ടറി ജെയിംസ് മാത്യു 2014-ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.

മതബോധന ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്ക് ഫാ. കോൺമാർക്ക് അവാർഡുകൾ വിതരണം ചെയ്തപ്പോൾ ഫുൾ അറ്റൻഡൻസ് ഉണ്ടായിരുന്നവർക്ക് ഫാ. പോൾ തെറ്റയിൽ അവാർഡ് വിതരണം ചെയ്തു. പുൽക്കൂട് മത്സരവിജയികൾക്ക് നടത്തകൈക്കാരൻ മനോജ് വർഗ്ഗീസ് ട്രോഫികൾ വിതരണം ചെയ്തു.തന്റെ തിരക്കുകൾക്കിടയിലും ആഘോഷത്തിൽ പങ്കുചേർന്ന കോർക്ക് - റോസ് രൂപതാ മെത്രാൻ ജോൺ ബക്കലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അഭിവന്ദ്യ പിതാവ് അവാർഡുകൾ വിതരണം ചെയ്യുകയും കോർക്ക് സീറോ മലബാർ വിശ്വാസീ സമൂഹത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയുമുണ്ടായി.

മതബോധന വിദ്യാർത്ഥീ വിദ്യാർത്ഥിനികളുടെയും മുതിർന്നവരുടെയും വിശ്വാസത്തിൽ അടിയുറച്ച ജീവിത മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്‌കിറ്റുകൾ, കഥാപ്രസംഗം, മൈം, കവിതാ പാരായണം, ഡാൻസ് എന്നിവ ഉന്നത നിലവാരം പുലർത്തുകയും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. മതബോധന അദ്ധ്യാപക അദ്ധ്യാപികമാരുടെ ക്രിസ്മസ് കരോളിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രോഗ്രാം കൺവീനർ ബിജു പൗലോസ് നന്ദി രേഖപ്പെടുത്തുകയുണ്ടായി. പരിപാടികളുടെ വിജയത്തിനായി ജനറൽ കൺവീനർ മനോജ് വർഗ്ഗീസ് വിവിധ കമ്മറ്റി കൺവീനർമാരായ ടോണി ജോസ്, സിറിയക് ജോസ്, സജോഷ് ജോയി, ബിജു പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളായി പ്രവർത്തിച്ചിരുന്നു.