- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഇടവേളയ്ക്ക് ശേഷം കൊറോണ വൈറസ് വ്യാപകമാകുന്നു; രണ്ടാഴ്ച്ചക്കിടെ രോഗം റിപ്പോർട്ട് ചെയ്തത് നാല്പത്തി രണ്ട് പേർക്ക്; മരണത്തിന് കീഴടങ്ങിയത് അഞ്ചുപേർ
ഒരു ഇടവേളക്ക് ശേഷം സൗദിയിൽ കൊറോണ വൈറസ് വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാൽപത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി ഒൻപത് പേർക്കാണ് ഈമാസം ഇതുവരെയായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. മൂന്ന് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. ജിദ്ദ, മദീന, അൽഹസ്സ എന്നിവിടങ്ങളിൽ ഓരോ പേർക്കും വൈറസ് ബാധയേറ്റിട്ടുണ്ട്്.. ഒട്ടകങ്ങളിൽ നിന്ന് ഇതര മാർഗങ്ങളിലൂടെയുമാണ് ആളുകളിലേക്ക് വൈറസ് പടരുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഡോക്ടർമാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഒരു ഇടവേളക്ക് ശേഷം സൗദിയിൽ കൊറോണ വൈറസ് വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാൽപത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി ഒൻപത് പേർക്കാണ് ഈമാസം ഇതുവരെയായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. മൂന്ന് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്.
ജിദ്ദ, മദീന, അൽഹസ്സ എന്നിവിടങ്ങളിൽ ഓരോ പേർക്കും വൈറസ് ബാധയേറ്റിട്ടുണ്ട്്.. ഒട്ടകങ്ങളിൽ നിന്ന് ഇതര മാർഗങ്ങളിലൂടെയുമാണ് ആളുകളിലേക്ക് വൈറസ് പടരുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഡോക്ടർമാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
Next Story