സ്വിറ്റ്‌സർലന്റിലേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റൈയ്ൻ നിയമത്തിൽ ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കും. ഇതിൽ പ്രധാനപ്പെട്ടത് ക്വാറന്റെയ്ൻ പട്ടികയിൽ നിന്നും അവധിക്കാല സെന്ററുകളായ സ്‌പെയിനിനെയും പോർച്ചുഗലിനെയും ഒഴിവാക്കിയെന്നതാണ്. ഇത് കൂടാതെ വിവിധ പ്രദേശങ്ങളെ പട്ടികയിൽ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

തുരിംഗിയ (ജർമ്മനി), കോർസിക്ക (ഫ്രാൻസ്), ബസിലിക്കറ്റ, ലാസിയോ ആൻഡ് വെനെറ്റോ (ഇറ്റലി), ബർഗൻലാൻഡ്, അപ്പർ ഓസ്ട്രിയ, വിയന്ന (ഓസ്ട്രിയ) എന്നിവയാണ് കൂട്ടിചേർത്ത പട്ടികയിലുള്ളത്.മാർച്ച് 22 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിൽ നിരവധി രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താമെന്നും സ്വിറ്റ്‌സർലൻഡ് തീരുമാനിച്ചു: ബെൽജിയം, ഫലസ്തീൻ, ബൾഗേറിയ, ജോർദാൻ, ഖത്തർ, കൊസോവോ, നോർത്ത് മാസിഡോണിയ, പോളണ്ട്, റൊമാനിയ, ഹംഗറി, ഉറുഗ്വേ, സൈപ്രസ്ല എന്നിവയാണ്

ഇനിപ്പറയുന്ന രാജ്യങ്ങൾ പട്ടികയിൽ തുടരുന്നവയാണ്: അൽബേനിയ, അൻഡോറ, ആന്റിഗ്വ, ബാർബുഡ, ബഹ്റൈൻ. ബാർബഡോസ്, ബ്രസീൽ, ചിലി, എസ്റ്റോണിയ, അയർലൻഡ്, ഇസ്രയേൽ, കുവൈറ്റ്, ലാറ്റ്‌വിയ, ലെബനൻ, ലിത്വാനിയ, ലക്‌സംബർഗ്, മാലിദ്വീപ്, മാൾട്ട, മോൾഡോവ, മൊണാക്കോ, മോണ്ടെനെഗ്രോ, നെതർലാന്റ്‌സ്, പെറു, സാൻ മറിനോ, സ്വീഡൻ, സെർബിയ, സീഷെൽസ്, സ്ലൊവാക്യ, സ്ലൊവേനിയ ലൂസിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിങ്ഡം.

അതിർത്തി രാജ്യങ്ങളുടെ ചില പ്രദേശങ്ങളെ അല്ലെങ്കിൽ പ്രദേശങ്ങളിൽ മാത്രം ആണ് സ്വിറ്റ്‌സർലന്റ് ക്വാറന്റെയ്ൻ നിയന്ത്രണങ്ങൾ ചുമത്തിയിട്ടുള്ളത്. മാത്രമല്ല കോവിഡ് കേസുകൾ ഏറെ നിലനില്ക്കുന്ന രാജ്യത്ത് നിന്ന് എത്തുന്നവർക്കായിരിക്കും ക്വാറന്റെയിൻ നിയമങ്ങൾ കർശനമായി പാലിക്കേണ്ടി വരുകയെന്നും സ്വിറ്റ്‌സർലന്റ് അറിയിച്ചിട്ടുണ്ട്. കൂടാതെ നിങ്ങളുടെ വരവ് താമസസ്ഥലത്തെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരിക്കണം. നിയമം പാലിക്കാത്തവർക്ക് പതിനായിരം ഫ്രാങ്ക്‌സ് വരെ പിഴ ചുമത്തും.

മാത്രമല്ല നെഗറ്റീവ് റിസൾട്ട് ഉണ്ടെങ്കിലും നിങ്ങൾ ക്വാറന്റൈയിനിൽ ഇരിക്കേണ്ടതാണ്. എന്നാൽ റിസൾട്ട് കൊണ്ട് നിങ്ങൾക്ക് ഏഴ് അല്ലെങ്കിൽ പത്ത് ദിവസം മാത്രം ക്വാറന്റെയിനിൽ കഴിഞ്ഞാൽ മതിയാകും.എന്നാൽ ചില യാത്രക്കാരെ ഈ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് റദ്ദാക്കാനോ ഷെഡ്യൂൾ ചെയ്യാനോ കഴിയാത്ത ഒരു പ്രധാന ജോലി കാരണത്താൽ സ്വിറ്റ്‌സർലൻഡിലേക്ക് വരുന്നവർ, മാറ്റിവയ്ക്കാൻ കഴിയാത്ത ഒരു പ്രധാന മെഡിക്കൽ കാരണത്താൽ യാത്ര ചെയ്യുന്ന വ്യക്തികൾ, എന്നിവർക്കൊക്കെ ക്വാറന്റെയ്ൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും