തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഹൃദ്യമായ ഒരപൂർവത. വാർത്ത റിപ്പോർട്ട് ചെയ്യുന്ന ചാനൽ കറസ്പോണ്ടന്റിന്റെ മകനും പുരസ്‌കാരം ലഭിക്കുക. അത് അദ്ദേഹം തന്നെ ഉള്ളിലൊളിപ്പിച്ച സന്തോഷത്തോടെ റിപ്പോർട്ട് ചെയ്യുക. അത്തരമൊരു അപൂർവ്വ സംഭവം ഇത്തവണത്തെ പുരസ്‌ക്കാര പ്രഖ്യാപനത്തിലുണ്ടായി.

മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്‌പോൻഡന്റ് എൻ.കെ.ഗിരീഷിനാണ് സ്വന്തം മകന് ലഭിച്ച പുരസ്‌കാരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള അപൂർവഭാഗ്യമുണ്ടായത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചത് ഗിരീഷിന്റെ ഇളയ മകനായ ചന്ദ്രകിരൺ ജി.കെയ്ക്കാണ്. അവാർഡ് വാർത്ത തൽസമയം മനോരമ ന്യൂസ് ചാനലിൽ റിപ്പോർട്ട് ചെയ്തത് ഗിരീഷാണ്.

മകന്റെ നേട്ടത്തെക്കുറിച്ച് അച്ഛന്റെ റിപ്പോർട്ടിങ്. അപൂർവതകളിൽ അപൂർവതയെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒന്ന്. അതിശയങ്ങളുടെ വേനൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് ബാലതാരത്തിനുള്ള പ്രത്യേക പരാമർശം ചന്ദ്രകിരണ് കിട്ടിയത്. കാഴ്ചയുടെ ഈ അപൂർവത സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയിൽ പെടുത്തിയത് ശ്യാം കുമാറാണ്.

മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റായ എൻ.കെ.ഗിരീഷിന്റെ ഇളയ മകൻ ചന്ദ്രകിരണിനാണ് അതിശയങ്ങളുടെ വേനൽ എന്ന ചിത്രത്തിൽ ബാലതാരത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചത്.മകന്റെ പുരസ്‌കാരനേട്ടം റിപ്പോർട്ട് ചെയ്യാനും ഗിരീഷിന് കഴിഞ്ഞു.ഇതിൽപരമൊരു സന്തോഷമെന്തുണ്ട് എന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശ്യാം കുമാർ ചോദിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

പ്രിൻസിപ്പൽ കറസ്പോൻഡന്റ് എൻ.കെ.ഗിരീഷ്. സംസ്ഥാന ചലച്ചിത്ര അവാർഡാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്. അപൂർവതയെന്തെന്നാൽ അദ്ദേഹം റിപ്പോർട്ട് ചെയ്യുന്ന ആ അവാർഡ് പട്ടികയിൽ അദ്ദേഹത്തിന്റെ ഇളയ മകൻ ചന്ദ്രകിരണിന്റെ പേരുമുണ്ട് എന്നതാണ്. #അതിശയങ്ങളുടെബവേനൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് ബാലതാരത്തിനുള്ള #പ്രത്യേകബപരാമർശംഗിരീഷണ്ണന്റെ #ചന്ദ്രുവിന് കിട്ടിയത്. സ്വന്തം മകന്റെ അവാർഡ് നേട്ടം റിപ്പോർട്ട് ചെയ്യാൻ കഴിയുക. അണ്ണാ..... ഇതിൽപ്പരമൊരു സന്തോഷം എന്താ ഈ ജീവിതത്തിൽ... അച്ഛനും മകനും ഉമ്മകൾ