- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ നില മെച്ചപ്പെടുത്തി 81-ാം സ്ഥാനത്തെത്തി; അയൽ രാജ്യങ്ങളേക്കാൾ ഏറെ മുമ്പിൽ; ഏറ്റവും അഴിമതി കുറഞ്ഞ രാജങ്ങൾ ന്യൂസീലൻഡും ഡെന്മാർക്കും
ഇന്ത്യയിലെ സർക്കാർ ഓഫീസുകളും രാഷ്ട്രീയക്കാരും എന്ന് നന്നാവും? ആഗോള അഴിമതി സൂചികയിൽ ഇന്ത്യ 81-ാം സ്ഥാനത്താണ് ഇന്ത്യ. ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ എന്ന സംഘടനയാണ് ലോകത്തെ 180 രാജ്യങ്ങളിലെ അഴിമതിയുടെ തോതനുസരിച്ച് പട്ടിക തയ്യാറാക്കിയത്. ഓരോ രാജ്യത്തെയും പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായം ശേഖരിച്ചാണ് ഇത്തരമൊരു സൂചിക തയ്യാറാക്കിയത്. പൂജ്യം മുതൽ 100 വരെയുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സൂചിക. കൊടിയ അഴിമതിയുള്ള ഇടങ്ങളാണ് പജ്യത്തിൽ വരിക. അഴിമതിയുടെ തോത് കുറയുന്നതനുസരിച്ച് സ്‌കോർ കൂടും. 100 മാർക്ക് കിട്ടുന്നത് തെല്ലും അഴിമതിയില്ലാത്ത രാജ്യങ്ങൾക്കാണ്. 2017-ൽ ഇന്ത്യയുടെ സ്‌കോർ 40 ആണ്. 2016-ലും അതുതന്നെ. 2015-ലേതിനെക്കാൾ ഇന്ത്യ ഇക്കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. അന്ന് 38 ആയിരുന്നു സ്‌കോർ. 2012 മുതൽ അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ മെല്ലെ മെച്ചപ്പെട്ടുവരികയാണ്. 2012-ൽ 36 ആയിരുന്നു സ്‌കോർ. അയൽരാജ്യങ്ങളെക്കാൾ ഇക്കാര്യത്തിൽ ഭേദമാണ് ഇന്ത്യ. ശ്രീലങ്ക (91-ം സ്ഥാനം), പാക്കിസ്
ഇന്ത്യയിലെ സർക്കാർ ഓഫീസുകളും രാഷ്ട്രീയക്കാരും എന്ന് നന്നാവും? ആഗോള അഴിമതി സൂചികയിൽ ഇന്ത്യ 81-ാം സ്ഥാനത്താണ് ഇന്ത്യ. ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ എന്ന സംഘടനയാണ് ലോകത്തെ 180 രാജ്യങ്ങളിലെ അഴിമതിയുടെ തോതനുസരിച്ച് പട്ടിക തയ്യാറാക്കിയത്. ഓരോ രാജ്യത്തെയും പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായം ശേഖരിച്ചാണ് ഇത്തരമൊരു സൂചിക തയ്യാറാക്കിയത്.
പൂജ്യം മുതൽ 100 വരെയുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സൂചിക. കൊടിയ അഴിമതിയുള്ള ഇടങ്ങളാണ് പജ്യത്തിൽ വരിക. അഴിമതിയുടെ തോത് കുറയുന്നതനുസരിച്ച് സ്‌കോർ കൂടും. 100 മാർക്ക് കിട്ടുന്നത് തെല്ലും അഴിമതിയില്ലാത്ത രാജ്യങ്ങൾക്കാണ്. 2017-ൽ ഇന്ത്യയുടെ സ്‌കോർ 40 ആണ്. 2016-ലും അതുതന്നെ. 2015-ലേതിനെക്കാൾ ഇന്ത്യ ഇക്കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. അന്ന് 38 ആയിരുന്നു സ്‌കോർ. 2012 മുതൽ അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ മെല്ലെ മെച്ചപ്പെട്ടുവരികയാണ്. 2012-ൽ 36 ആയിരുന്നു സ്‌കോർ.
അയൽരാജ്യങ്ങളെക്കാൾ ഇക്കാര്യത്തിൽ ഭേദമാണ് ഇന്ത്യ. ശ്രീലങ്ക (91-ം സ്ഥാനം), പാക്കിസ്ഥാൻ (117), ്മ്യാന്മർ (130), ബംഗ്ലാദേശ് (143) എന്നിങ്ങനെയാണ് അയൽക്കാരുടെ അഴിമതി നില. എന്നാൽ, ഭൂട്ടാനും (26) ചൈനയും (77) ഇന്ത്യയുടെ മുന്നിലാണ്. ന്യൂസീലൻഡും ഡെന്മാർക്കുമാണ് ലോകത്തേറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങൾ. സിറിയയും സോമാലിയയും സുഡാനും അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളും. ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്കയിലാണ് (71) അഴിമതി കുറവ്. ഏറ്റവും കൂടുതൽ റഷ്യയിലും (135).
പല രാജ്യങ്ങളിലും അഴിമതിയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ട്രാൻസ്‌പേരൻസി ഇന്റർനാഷണലിന്റെ 2017-ലെ റിപ്പോർട്ടിൽ പറയുന്നു. അഴിമതിക്കെതിരേ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി നേരിട്ടും ചിലപ്പോൾ കൊലപ്പെടുത്തിയും നിശബ്ദരാക്കുന്നു. ഫിലിപ്പീൻസിലും ഇന്ത്യയിലും മാലദ്വീപിലുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഏറ്റവും കുറവും മാധ്യമപ്രവർത്തകർ കൂടുതൽ വധിക്കപ്പെടുന്നതും ഇവിടങ്ങളിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മാറി മാരിവരുന്ന രാഷ്ട്രീയ നേതൃത്വം അഴിമതിയെ നേരിടുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് വാക്കുനൽകുന്നുണ്ടെങ്കിലും അത്തരം ശ്രമങ്ങൾ കാര്യമായി ഉണ്ടാകുന്നില്ലെന്നതാണ് ഇന്ത്യയുടെ സ്ഥിതി പരിതാപകരമാക്കുന്നതെന്ന് ട്രാൻസ്‌പേരൻസി ഇന്റർനാഷണലിന്റെ സൗത്ത് ഏഷ്യൻ കോർഡിനേറ്റർ ഇൽഹാം മുഹമ്മദ് പറയുന്നു. ലോക്പാൽ നടപ്പാക്കുകയോ അതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.