- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോസ്‌മോസ് മലബാറിക്കസ്: നെതർലൻഡ്‌സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന്
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ നെതർലൻഡ്‌സ് നാഷണൽ ആർക്കൈവ്‌സ്, നെതർലൻഡ്‌സിലെ ലെയ്ഡൻ സർവകലാശാല എന്നിവരുമായി സഹകരിച്ചു നടപ്പാക്കുന്ന കോസ്‌മോസ് മലബാറിക്കസ് പഠന പദ്ധതിയുടെ ധാരണാപത്രം ഏപ്രിൽ 21ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ നെതർലൻഡ്‌സ് അംബാസിഡർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമ യൂറോപ്യൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
നെതർലൻഡ്‌സുമായി സഹകരിച്ചു നടപ്പാക്കുന്ന രണ്ടു നൈപുണ്യ വികസന പരിപാടികളുടെ ധാരണാപത്രവും ചടങ്ങിൽ ഒപ്പുവയ്ക്കും. നെതർലൻഡ്‌സിലെ പ്രമുഖ കമ്പനിയായ അക്‌സോ നൊബേലുമായിചേർന്ന് അസാപ്, ക്രെഡായ്, കൊല്ലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന്(ഐ.ഐ.ഐ.സി.) എന്നിവരുടെ നേതൃത്വത്തിലാകും നൈപുണ്യ വികസന പരിപാടി നടപ്പാക്കുക.
Next Story