- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വിദ്യാഭ്യാസ ചെലവുകൾ ഒരു വർഷം കൊണ്ട് വർധിച്ചത് 11 ശതമാനം
ദോഹ: കഴിഞ്ഞ വർഷം വിദ്യാഭ്യാസ ചെലവുകളിൽ 11 ശതമാനം വർധനയുണ്ടായത് മാതാപിതാക്കൾക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ ചെലവുകളിൽ വർധനയുണ്ടായത് ജീവിത ചെലവുകളിലും പ്രതിഫലിക്കുന്നതിനാൽ ഖത്തറിൽ പ്രവാസികളുൾപ്പെടെയുള്ളവരുടെ ജീവിതത്തിന് ചെലവേറുന്നതായി റിപ്പോർട്ട്. 2014 ജൂലൈ മുതൽ ജീവിത ചെലവുകളിലും 1.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കൺസ്യൂമ
ദോഹ: കഴിഞ്ഞ വർഷം വിദ്യാഭ്യാസ ചെലവുകളിൽ 11 ശതമാനം വർധനയുണ്ടായത് മാതാപിതാക്കൾക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ ചെലവുകളിൽ വർധനയുണ്ടായത് ജീവിത ചെലവുകളിലും പ്രതിഫലിക്കുന്നതിനാൽ ഖത്തറിൽ പ്രവാസികളുൾപ്പെടെയുള്ളവരുടെ ജീവിതത്തിന് ചെലവേറുന്നതായി റിപ്പോർട്ട്.
2014 ജൂലൈ മുതൽ ജീവിത ചെലവുകളിലും 1.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കൺസ്യൂമർ പ്രൈസ് ഇൻഡെക്‌സ് (സിപിഐ) പ്രകാരം വർഷാവർഷം രേഖപ്പെടുത്തുന്ന വൻ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതും സർവീസുകൾ ചെലവേറിയത് ആയതും ജീവിത ചെലവുകൾ കുത്തനെ ഉയരാൻ ഇടയായി.
ഈ വർഷം സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കുമ്പോൾ ഫീസിനത്തിൽ വൻ വർധനയായിരിക്കും മാതാപിതാക്കൾക്ക് നേരിടേണ്ടി വരിക. മിക്ക സ്‌കൂളുകളും പ്രീ സ്‌കൂളുകളും ട്യൂഷൻ ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്നുണ്ട്. ഒട്ടേറെ സ്വദേശികൾക്ക് സൗജന്യ പബ്ലിക് വിദ്യാഭ്യാസവും സ്വകാര്യ സ്‌കൂളുകളിൽ ഫീസിളവും ലഭിക്കുമ്പോൾ പ്രവാസികൾക്ക് ഇതൊന്നുമില്ലാത്തതിനാൽ ചെലവ് വർധിക്കുകയാണ് ചെയ്യുന്നത്.
2013-ൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചതിനേക്കാൾ 11 ശതമാനം അധികമാണ് ഇപ്പോൾ മാതാപിതാക്കൾക്ക് ചെലവഴിക്കേണ്ടി വരുന്നത്. 2011- 2012കാലയളവിൽ ഖത്തറിൽ ഒരു കുട്ടിക്ക് വിദ്യാഭ്യാസത്തിനായി ശരാശരി 10,208 റിയാലാണ് ചെലവായിരുന്നതെങ്കിൽ 2012-13 കാലഘട്ടത്തിൽ അത് 13,026 റിയാൽ ആയി ഉയരുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാത്രമല്ല, ഗതാഗതത്തിനും ഹൗസിങ്, ഇലക്ട്രിസിറ്റി, ഗ്യാസ്, വസ്ത്രങ്ങൾ, ചെരുപ്പ്, ആഹാരപദാർഥങ്ങൾക്കെല്ലാം രാജ്യത്ത് വില വർധിച്ചിരിക്കുകയാണ്.