ദോഹ: സ്‌കൂൾ ചെലവുകളിലും വീട്ടുവാടകയിനത്തിലും മറ്റും വൻ വർധന നേരിട്ടതോടെ രാജ്യത്ത് ജീവിതച്ചെലവുകൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. സ്‌കൂൾ ഫീസിൽ താരതമ്യേന ഏറെ വർധന വന്നതാണ് ജീവിതചെലവിൽ ഏറെ മാറ്റം ഉണ്ടാകാൻ കാരണമെന്നും വിലയിരുത്തുന്നു.

2015 ജൂൺ മുതൽ 2016 വരെയുള്ള കാലയളവിൽ എഡ്യുക്കോഷൻ ചെലവുകളിൽ 7.1 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ട്യൂഷൻ ഫീസിൽ വന്നിട്ടുള്ള വർധന സ്‌കൂൾ ബിൽഡിംഗുകളുടെ വാടകയിനത്തിലും ഖത്തറിൽ ടീച്ചർമാർക്കുള്ള ശമ്പളത്തിൽ വന്ന വർധനയുമാണ് എടുത്തുകാട്ടുന്നത്. കൂടാതെ വീട്ടുവാടകയിനത്തിലും ഏറെ വർധന ഉണ്ടായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷം കൊണ്ട് വാടകയിനത്തിൽ 4.8 ശതമാനം വർധനയാണ് ഉണ്ടായത്.

ഇവ കൂടാതെ റിക്രിയേഷൻ ആൻഡ് കൾച്ചർ (5.2 ശതമാനം), ട്രാൻസ്‌പോർട്ട് (2.6 ശതമാനം) എന്നിവയിലും വർധന ഉണ്ടായിട്ടുണ്ട്. ക്ലോത്തിങ് (1.9 ശതമാനം), ഫർണിച്ചർ (0.6 ശതമാനം), കമ്യൂണിക്കേഷൻ (0.1 ശതമാനം) തുടങ്ങിയവയാണ് വില വർധിച്ചിട്ടുള്ള മറ്റു മേഖലകൾ.