- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക വീണ്ടും കുതിച്ചുയരുന്നു; മൂന്നു മാസം കൊണ്ട് വർധിച്ചത് നാലു ശതമാനത്തോളം; താമസസ്ഥലങ്ങളുടെ ലഭ്യതക്കുറവ് വാടക വർധനയ്ക്കു കാരണം
ഡബ്ലിൻ: അയർലണ്ടിൽ വാടക വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വാടകയിനത്തിൽ 3.9 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് വീടുകളുടെ ലഭ്യതക്കുറവാണ് വാടക വർധനയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് വാടകയ്ക്കു ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവാണ് ഈ വർഷം അനുഭവപ്പെടുന്നത്. 2007-ന്റെ ആദ്യപാദത്തിൽ അനുഭവപ്പെട്ട വാടക വർധനയ്ക്കു ശേഷം പിന്നീട് ഇപ്പോഴാണ് കൂടിയ തോതിൽ വാടക വർധിക്കുന്നത്. 2016 രണ്ടാം പാദത്തിലെ കണക്കനുസരിച്ച് 1037 യൂറോയാണ് ശരാശരി വാടക. രാജ്യമെമ്പാടും ഇത് റെക്കോർഡ് നിരക്കാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് 3600 വീടുകളാണ് വാടകയ്ക്ക് നൽകുന്നതായി പരസ്യം നൽകിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിലുള്ളതിനെക്കാളും ആയിരം വീടുകൾ കുറവാണ് ഇപ്പോൾ വാടകയ്ക്കു നൽകപ്പെടാനായി പരസ്യം ചെയ്തിട്ടുള്ളത്. ഡബ്ലിനിൽ ഇപ്പോൾ ശരാശരി വാടക 1520 യൂറോയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വർധനയാണ് വാടകയിനത്തിൽ ഇവിടെ ഉണ്ടായി
ഡബ്ലിൻ: അയർലണ്ടിൽ വാടക വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വാടകയിനത്തിൽ 3.9 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് വീടുകളുടെ ലഭ്യതക്കുറവാണ് വാടക വർധനയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് വാടകയ്ക്കു ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവാണ് ഈ വർഷം അനുഭവപ്പെടുന്നത്.
2007-ന്റെ ആദ്യപാദത്തിൽ അനുഭവപ്പെട്ട വാടക വർധനയ്ക്കു ശേഷം പിന്നീട് ഇപ്പോഴാണ് കൂടിയ തോതിൽ വാടക വർധിക്കുന്നത്. 2016 രണ്ടാം പാദത്തിലെ കണക്കനുസരിച്ച് 1037 യൂറോയാണ് ശരാശരി വാടക. രാജ്യമെമ്പാടും ഇത് റെക്കോർഡ് നിരക്കാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് 3600 വീടുകളാണ് വാടകയ്ക്ക് നൽകുന്നതായി പരസ്യം നൽകിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിലുള്ളതിനെക്കാളും ആയിരം വീടുകൾ കുറവാണ് ഇപ്പോൾ വാടകയ്ക്കു നൽകപ്പെടാനായി പരസ്യം ചെയ്തിട്ടുള്ളത്.
ഡബ്ലിനിൽ ഇപ്പോൾ ശരാശരി വാടക 1520 യൂറോയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വർധനയാണ് വാടകയിനത്തിൽ ഇവിടെ ഉണ്ടായിട്ടുള്ളത്. കോർക്കിൽ 18.2 ശതമാനം വർധിച്ച് 1051 യൂറോയും ഗാൽവേയിൽ 13.9 ശതമാനം വർധിച്ച് 932 യൂറോയും ലീമെറിക്കിൽ 15.5 ശതമാനം ഉയർന്ന് 829 യൂറോയും വാട്ടർഫോർഡിൽ 13.3 ശതമാനം വർധിച്ച് 712 യൂറോയുമാണ് ശരാശരി വാടക. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 9.7 ശതമാനം വർധിച്ച് ശരാശരി 736 യൂറോയാണ് വാടകയായിട്ടുള്ളത്.