- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ എന്നിവിടങ്ങളിൽ വ്യാപകമായ ഇ-കോളിയുടെ ഉറവിടം കോസ്റ്റ്‌കോ ചിക്കൻ; അണുബാധയുള്ള ഉത്പന്നം പിൻവലിച്ച് കോസ്റ്റ്‌കോ
വാഷിങ്ടൺ: അടുത്തിടെ ഏഴുസംസ്ഥാനങ്ങളിൽ വ്യാപകമായ ഇ-കോളി അണുബാധയുടെ ഉറവിടം കോസ്റ്റ്‌കോ ഔട്ട്‌ലെറ്റാണെന്നു കണ്ടെത്തി. കോസ്റ്റ്‌കോയുടെ റോട്ടിസെറി ചിക്കൻ സാലഡിൽ നിന്നാണ് ഇ-കോളി പടർന്നതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) കണ്ടെത്തി. ഏഴു സംസ്ഥാനങ്ങളിലായി 19 പേർക്കാണ് ഇ-കോളി ബാധ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ച
വാഷിങ്ടൺ: അടുത്തിടെ ഏഴുസംസ്ഥാനങ്ങളിൽ വ്യാപകമായ ഇ-കോളി അണുബാധയുടെ ഉറവിടം കോസ്റ്റ്‌കോ ഔട്ട്‌ലെറ്റാണെന്നു കണ്ടെത്തി. കോസ്റ്റ്‌കോയുടെ റോട്ടിസെറി ചിക്കൻ സാലഡിൽ നിന്നാണ് ഇ-കോളി പടർന്നതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) കണ്ടെത്തി.
ഏഴു സംസ്ഥാനങ്ങളിലായി 19 പേർക്കാണ് ഇ-കോളി ബാധ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ചിക്കൻ സാലഡിലെ ഏതു ഘടകമാണ് ഇ-കോളി ബാധയ്ക്കു കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടില്ല. ചിക്കൻ സാലഡുകൾ ഇ-കോളി പരത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവംബർ 20നു തന്നെ കോസ്റ്റ്‌കോ ഇതിന്റെ വിപണനം നിർത്തി വച്ചിരുന്നു.
മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ-കോളി പടർന്നതായി കണ്ടെത്തിയിട്ടുള്ളത്. അഞ്ചു പേർ രോഗം ബാധിച്ച് ആശുപത്രിയിലാണ്. ഇതിൽ രണ്ടു പേരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്തിട്ടുണ്ട്.
മാരകമായ ഇ-കോളി ബാധിക്കുന്നത് മനുഷ്യ ജീവനു തന്നെ ഭീഷണി ഉയർത്തുമെന്നാണ് സിഡിസി അറിയിക്കുന്നത്. മെക്‌സിക്കൻ ഫാസ്റ്റ് ഫുഡ് ചെയ്തിനായ ചിപ്പോട്ടിലിന്റെ വാഷിങ്ടൺ, ഒറിഗോൺ, കാലിഫോർണിയ, ഒഹിയോ, ന്യൂയോർക്ക്, മിന്നെസോട്ട എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിലും ഇ-കോളിയുടെ സാന്നിധ്യം ആരോഗ്യവകുപ്പ് അധികൃതർ ഈ മാസം ആദ്യം കണ്ടെത്തിയിരുന്നു.