- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; കണ്ണൂർ കോസ്റ്റ് ഗാർഡിന്റെ പരിശ്രമം രണ്ടാം ദിവസത്തിലേക്ക്
തലശേരി: തലായി കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയി കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്തിയില്ല. തലായി സ്വദേശികളായ അരുൺ ആൻഡ്രൂസ് സ്റ്റീഫൻ ഫ്രാൻസിസ്, സുരൻ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. കണ്ണൂർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമം രണ്ടാം ദിവസവും തുടരുകയാണ്.
കണ്ണൂർ തീരം ലക്ഷ്യം വച്ചാണ് ഫൈബർ തോണിയിൽ തൊഴിലാളികൾ വന്നിരുന്നുവെങ്കിലും പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.
അഞ്ച്ദിവസം മുൻപ് മത്സ്യ ബന്ധനത്തിനു പോയവരാണിവർ. ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാനും ഇവരെ കഴിഞ്ഞിരുന്നില്ല. വൈകിട്ടോടെ ഇതിൽ ഒരാൾ ബന്ധപ്പെട്ട അധികൃതരെ വിളിച്ചു പറയുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലിണ് കോസ്റ്റ് ഗാർഡ് പുറപ്പെട്ടത്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടെത്തുന്നതിനായി വേണ്ടിവന്നാൽ നാവിക സേനയുടെ സഹായം അഭ്യർത്ഥിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ