- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബയിലെ കോൺസുലേറ്റ് ഓപ്പൺഹൗസിന് വൻ പ്രതികരണം
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ദുബായ് ഇന്ത്യൻ കോൺസുലർ നടത്തിയ ഓപ്പൺഹൗസിന് വൻ പ്രതികരണം. കോൺസുലേറ്ററിലെ സീനിയർ കോൺസുൽ ദിനൻ കുമാർ ബർഭോലെ പാസ്‌പോർട്ട് നേതൃത്വം നൽകിയ പരിപാടിയിൽ ധാരാളം കേസുകൾ പരിഹാരം കണ്ടെത്തി. സമീപ പ്രദേശങ്ങളിലെ ജനങ്ങൾ വലിയ ആവേശത്തോടെയാണ് പരിപാടിക്കെത്തിയത്. പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ, സാമ്പത്തി
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ദുബായ് ഇന്ത്യൻ കോൺസുലർ നടത്തിയ ഓപ്പൺഹൗസിന് വൻ പ്രതികരണം. കോൺസുലേറ്ററിലെ സീനിയർ കോൺസുൽ ദിനൻ കുമാർ ബർഭോലെ പാസ്‌പോർട്ട് നേതൃത്വം നൽകിയ പരിപാടിയിൽ ധാരാളം കേസുകൾ പരിഹാരം കണ്ടെത്തി. സമീപ പ്രദേശങ്ങളിലെ ജനങ്ങൾ വലിയ ആവേശത്തോടെയാണ് പരിപാടിക്കെത്തിയത്.
പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ, സാമ്പത്തിക വഞ്ചന നടത്തി കടന്നുകളഞ്ഞവരെ കുറിച്ചുള്ളപരാതികൾ, രേഖകളിലെ അപാകതകളെ കുറിച്ചുള്ള പരാതികൾ, നാട്ടിലെ കേസ് സംബന്ധമായ പ്രശ്‌നങ്ങൾ, രോഗികളായവരുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ, തുടങ്ങി നിരവധി പ്രശ്‌നങ്ങളുമായാണ് സ്വദേശികളും വിദേശികളുമടങ്ങിയ ജനങ്ങൾ എത്തിയത്.
ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രസർക്കാരും കോൺസുലേറ്റും നടത്തുന്ന ഇത്തരം മുഴുവൻ പ്രവർത്തനങ്ങളും പൂർണപിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. കോൺസുലേറ്റിന്റെ തീരുമാനം സ്വാഗതാർഹവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റ് സേവനങ്ങൾ ജന ങ്ങളിൽ എത്തിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോൺസുൽ ദിനൻ കുമാർ ബർഭോലെ പറഞ്ഞു. കാലത്ത് 10 മണി മുതൽ ഉച്ചവരെ നീണ്ട് നിന്ന പരിപാടിക്ക് കെ സുബൈർ, വി കെ ആന്റോ, മുരളീധരൻ, വി ഡി അബിൻ ഷാഫി, ആന്റണി, ശിവദാസൻ, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.