- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേക വൺ പോയിന്റ് എൻട്രി സിസ്റ്റം നടപ്പാക്കും; ഗതാഗതം സുഗമമാക്കാൻ കിങ് ഫഹദ് ക്വോസ്വേയിൽ പുതിയ പദ്ധതി ഉടൻ
ഗതാഗതം സുഗമമാക്കുന്നതിന് കിങ് ഫഹദ് കോസ്വേയിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. സിംഗിൾ പോയന്റ് ഓഫ് കോണ്ടാക്ട് എൻട്രി സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം. ഇതുവഴി ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ഇരുചക്രവാഹനങ്ങൾക്കായി 'വൺ പോയിന്റ് എൻട്രി സിസ്റ്റ'മാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഒരു സംവിധാനം. ഇതു പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേകം ബൂത്തിൽ നിന്നു കൊണ്ട് കസ്റ്റംസ്, സുരക്ഷ, ഇമിഗ്രേഷൻ പരിശോധനകൾ നടത്താം. ഇതിലൂടെ ഏറെ സമയം ലാഭിക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. കോസ്വേ വഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഡേറ്റാ ക്യാപ്ചർ ചെയ്യുകയെന്നതാണ് പ്രധാന പ്രശ്നം. ടെക്നോളജിയുടെ സഹായത്തോടെ ഡേറ്റ പ്രോആക്ടീവായി ക്യാപ്ചർ ചെയ്യാനാകും. ഇതുവഴി കോസ്വേയിലെ തിരക്ക് കുറയ്ക്കാനുമെന്നാണ് കരുതുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബഹ്റിനിലെ ടൂറിസം വികസിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഗതാഗതം സുഗമമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്കെത്തും. പദ
ഗതാഗതം സുഗമമാക്കുന്നതിന് കിങ് ഫഹദ് കോസ്വേയിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. സിംഗിൾ പോയന്റ് ഓഫ് കോണ്ടാക്ട് എൻട്രി സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം. ഇതുവഴി ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ഇരുചക്രവാഹനങ്ങൾക്കായി 'വൺ പോയിന്റ് എൻട്രി സിസ്റ്റ'മാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഒരു സംവിധാനം. ഇതു പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേകം ബൂത്തിൽ നിന്നു കൊണ്ട് കസ്റ്റംസ്, സുരക്ഷ, ഇമിഗ്രേഷൻ പരിശോധനകൾ നടത്താം. ഇതിലൂടെ ഏറെ സമയം ലാഭിക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
കോസ്വേ വഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഡേറ്റാ ക്യാപ്ചർ ചെയ്യുകയെന്നതാണ് പ്രധാന പ്രശ്നം. ടെക്നോളജിയുടെ സഹായത്തോടെ ഡേറ്റ പ്രോആക്ടീവായി ക്യാപ്ചർ ചെയ്യാനാകും. ഇതുവഴി കോസ്വേയിലെ തിരക്ക് കുറയ്ക്കാനുമെന്നാണ് കരുതുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബഹ്റിനിലെ ടൂറിസം വികസിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഗതാഗതം സുഗമമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്കെത്തും. പദ്ധതി സംബന്ധിച്ചുള്ള ചർച്ചകൾ സൗദി അഥോറിറ്റിയുമായി നടന്നു വരികയാണ്. അന്തിമ തീരുമാനം ആഭ്യന്തരമന്ത്രാലയമാകും കൈക്കൊള്ളുക.