- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ കൊലക്കേസ് പ്രതി കളക്ടർ; കോട്ടൺ ഹില്ലിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്തിന് റിമാൻഡിലായ ഇടതു സംഘടനാ നേതാവും! പരാതികൾ പലത് ഉയർന്നപ്പോൾ ഹെഡ്മാസ്റ്റർക്കെതിരെ അന്വേഷണം; പൂഴ്‌ത്തി മുകളിലെ പിടിപാട്; സ്‌കൂളിലെ അച്ചടക്കം തകർത്തത് സർക്കാർ
തിരുവനന്തപുരം : കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനാണ് ആലപ്പുഴ കളക്ടർ. അതുകൊണ്ട് തന്നെ കോട്ടൺഹിൽ സ്‌കൂളിലും ആർക്കും പ്രധാന അദ്ധ്യാപകനാകാം! ഏഷ്യയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ സ്‌കൂളായ കോട്ടൺഹില്ലിൽ പിഞ്ചുകുട്ടികളെ പോലും റാഗിങ്ങിന് ഇരയാക്കുന്നുവെന്ന വിവരം പുറത്തറിഞ്ഞതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. എന്നാൽ നാളുകളായി സ്‌കൂളിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളിൽ കൃത്യമായി ഇടപെടാതെ ഹെഡ്‌മാസ്റ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരവീഴ്ചയായണ് നിലവിൽ സ്‌കൂളിന് അപമാനമായ സാഹചര്യത്തിന് കാരണമെന്നാണ് വിവരം.
ഹെഡ്‌മാസ്റ്ററായിരിക്കുന്ന വിൻസെന്റ് രണ്ട് വർഷം മുമ്പ് വാറ്റ് ചാരായവുമായി പൊലീസിന്റെ പിടിയിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്ത വ്യക്തിയാണ്. ഇത്തരം കേസുകളിൽപ്പെട്ടാൽ അന്വേഷണം പൂർത്തിയാകാതെ മറ്റൊരു സ്ഥലത്തേക്ക് നിയമനം കൊടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതാവായ വിൻസെന്റിന് അദ്ദേഹം ആവശ്യപ്പെട്ട കോട്ടൺഹില്ലിൽ നിയമനം നൽകുകിയത്. പെൺകുട്ടികളുടെ മാത്രം സ്‌കൂളിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ അദ്ധ്യാപകനെ നിയമിച്ചതെന്ന് ഇനിയും വ്യക്തമല്ല.
കോവിഡ് കാലത്തായിരുന്നു ചാരായവുമായി വിൻസെന്റിനെ പിടികൂടിയത്. 2020 മെയ് 236നായിരുന്നു സംഭവം. പുനലൂർ അച്ചൻകോവിൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവുമായി സ്വിഫ്റ്റ് കാറിൽ പോകുന്നതിനിടെയാണ് അച്ചൻകോവിൽ ഗവ. ഹൈസ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന പേരൂർക്കട മണ്ണംമൂല സീസ് കോട്ടേജിൽ വിൻസെ്ന്റ് ഉൾപ്പെടെ നാലു പേർ പിടിയിലായത്.
ഹൈസ്‌കൂളിനോട് ചേർന്നുള്ള ഗവ. എൽ.പി സ്‌കൂളിലെ അദ്ധ്യാപകനായ കടയ്ക്കൽ തുമ്പോട് മധുലാൽ മന്ദിരത്തിൽ മധുലാൽ, ഗവ. യു.പി സ്‌കൂൾ അദ്ധ്യാപകനായ കടയ്ക്കൽ ആറ്റുപുറം എൻ.എസ് ഭവനിൽ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തിൽ വീട്ടിൽ രവി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കാറിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായം പൊലീസ് സ്റ്റേഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ധ്യാപകർ വ്യാപാരിക്കൊപ്പം പള്ളിവാസൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറിൽ തിരികെ മടങ്ങവേയാണ് പിടിയിലായത്. വനത്തിന് നടുവിലുള്ള പ്രദേശത്താണ് സ്‌കൂൾ. പിന്നാലെ അദ്ധ്യാപകരെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സസ്്‌പെൻഷനിലായ വിൻസെന്റിനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെ പൊതുസ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് കോട്ടൺഹില്ലിലേക്ക് നിയമിച്ചത്. കേസിൽ പ്രതിയായ അദ്ധ്യാപകനെ അന്വേഷണം തീരുന്നത് മറ്റൊരു ഇടത്തേക്ക് മാറ്റരുതെന്നും മാറ്റേണ്ടിവന്നാൽ ആവശ്യപ്പെടുന്ന സ്‌കൂൾ നൽകരുതെന്ന ചട്ടവും കെഎസ്ടിഎ നേതാവിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കോട്ടൺഹില്ലിൽ എത്തിയതിന് പിന്നാലെ ഇവിടെയും പരാതി പ്രളയമായി. സ്‌കൂൾ വികസന സമിതിയുടെ ഫണ്ട് തിരിമറി, അദ്ധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി, തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് പരാതികൾ ഡയറക്ടർ ഓഫീസ് ജനറൽ എഡ്യൂക്കേഷൻ ജീവൻ ബാബുവിന് ലഭിച്ചു.
ഇതിൽ അന്വേഷണം നടത്തി ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും സ്‌ക്കൂൾ വികസന സമിതി അംഗങ്ങളുടെയും മൊഴിയെടുത്തു. പിന്നാലെ ഇദ്ദേഹത്തെ അടിയന്തരമായി മാറ്റണമെന്ന റിപ്പോർട്ട് ജീവൻ ബാബുവിന് നൽകിയെങ്കിലും അതും പൂഴ്‌ത്തി. വിദ്യാഭ്യാസവകുപ്പിന്റെ അഭിമാന സ്ഥാപനമായ കോട്ടൺഹിൽ സ്‌ക്കൂളിനെ കുറിച്ച് തലസ്ഥാനത്തെ മന്ത്രികൂടിയായ വി.ശിവൻകുട്ടി ഒന്നും അറിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഇപ്പോൾ സ്‌കൂളിലെ അഞ്ചാംക്ലാസ് കുട്ടികൾ റാഗിംങ്ങിന് ഇരയായ സംഭവത്തെ നിസാരവത്കരിച്ച് ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ കുട്ടികളുടെ പരാതികളെല്ലാം തള്ളുകയാണ് ഹെഡ്‌മാസ്റ്റർ വിൻസെന്റ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടികൾ റാഗിങ്ങിന് ഇരയായത്. പിന്നാലെ ഹെഡ്‌മാസ്റ്ററുടെ അടുത്ത് പരാതി എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിറ്റേദിവസം രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോട്ടൺഹില്ല് സ്‌കൂൾ തകർന്നാൽ ജില്ലയിലെ നിരവധി സ്വകാര്യ സ്‌ക്കൂളുകൾക്ക് അത് നേട്ടമാകും. അതിനാൽ അടിയന്തര ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്