- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ നഗരസഭാ കൗൺസിലർക്ക് കോവിഡ് സ്ഥിരികരിച്ചു; ചെയർപേഴ്സൺ ഉൾപ്പെടെ കൗൺസിലറുമായി സമ്പർക്കം പുലർത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ
നിലമ്പൂർ: നിലമ്പൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നു മുഴുവൻ പേരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം. നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥടക്കം സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ എ.ഗോപിനാഥ്., ഷേർളി മോൾ, പാലോളി മെഹബൂബ് അടക്കമുള്ളവരും, കൗൺസിലറുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരോടുമാണ് നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നഗരസഭ കാര്യാലയം അടച്ചിട്ട് അണുവിമുക്തമാക്കി.
കാൺസിലറുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടികയിലുള്ള നഗരസഭാ ജീവനക്കാരോട് വീടുകളിൽ ക്വാറെന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി ഫിറോസ് ഖാൻ പറഞ്ഞു, 7 ദിവസം ഇവർ നീരീക്ഷണത്തിൽ കഴിയണം. ഇതിനിടയിൽ രോഗലക്ഷണം കണ്ടാൽ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമില്ലെക്കിൽ 7 ദിവസം കൂടി നീരിക്ഷണത്തിൽ കഴിഞ്ഞാൽ മതി. സെക്കണ്ടറി ലിസ്റ്റിലുള്ള ജീവനക്കാർ ജോലിക്ക് ഹാജരാകും. വ്യാഴാഴ്ച്ചയാണ് കൗൺസിലർക്ക് കോവിഡ് സ്ഥിരികരിച്ചത്. മറ്റ് രോഗലക്ഷങ്ങൾ ഇല്ലാതിരുന്നതിനാൽ നഗരസഭയിലും, ഡിവിഷനിലും നിലമ്പൂരിലും കഴിഞ്ഞ ദിവസം വരെ കൗൺസിലറുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ പ്രാഥമിക സമ്പർക്കത്തിലുള്ളവർ നിർബന്ധമായും നീരിക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.