- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡീപോർട്ടേഷൻ ഭയപ്പെട്ട് 843 ദിവസം ചർച്ച് ബേസ്മെന്റിൽ ഒളിച്ചുകഴിയേണ്ടിവന്ന ദമ്പതികൾക്ക് മോചനം
ഫിലഡൽഫിയ: ഡീപോർട്ടേഷൻ ഭയപ്പെട്ട് 843 ദിവസം ഫിലഡൽഫിയ ടാമ്പർനാക്കിൾ യുണൈറ്റഡ് ചർച്ചിന്റെ അടിത്തട്ടിൽ ഒളിച്ചുകഴിഞ്ഞ ജമൈക്കൻ ദമ്പതികളായ ക്ലൈസ് (61), ഒനിറ്റ (48) എന്നിവർക്ക് ഒടുവിൽ മോചനം.
ജമൈക്കയിൽ നടന്ന വർഗീയ കലാപത്തെ തുടർന്ന് രാഷ്ട്രീയ അഭയംതേടി പതിനഞ്ച് വർഷം മുമ്പാണ് ദമ്പതികൾ അമേരിക്കയിലെത്തിയത്. എന്നാൽ രാഷ്ട്രീയ അഭയം നൽകണമെന്ന അപേക്ഷ 2018-ൽ ട്രംപ് ഭരണകൂടം തള്ളിയതിനെ തുടർന്ന് ഡീപോർട്ടേഷൻ ഭീഷണി നിലനിൽക്കുന്നതിൽ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ് ചർച്ചിൽ അഭയം തേടിയത്.
പതിനഞ്ച് വർഷത്തിനുള്ളിൽ ഇവർക്ക് ഏഴു മക്കൾ ജനിച്ചു. ഏഴുപേരും അമേരിക്കയിൽ ജനിച്ചതിനാൽ അമേരിക്കൻ പൗരത്വം ലഭിച്ചു. ഇവരിൽ രണ്ടു മക്കളുമായിട്ടാണ് ഏകദേശം രണ്ടര വർഷം ഒളിച്ചുകഴിയേണ്ടിവന്നത്.
ഇമിഗ്രേഷൻ അധികൃതർ അന്വേഷിക്കാൻ ആരംഭിച്ചതോടെ ഇരുവരും ജോലി ഉപേക്ഷിച്ച് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ചിലാണ് (ജർമൻ ടൗൺ) ആദ്യം അഭയംതേടിയത്. പിന്നീട് ടാമ്പർനാക്കിൾ യുണൈറ്റഡ് ചർച്ചിലും.
ഡിസംബർ 21 തിങ്കളാഴ്ച ഇവർക്കെതിരേയുള്ള കേസ് അവസാനിപ്പിക്കുകയാണെന്ന് ഇമിഗ്രേഷൻ അധികതർ അറിയിച്ചു. ഇതിനെ തുടർന്നാണ് ഇവർ രണ്ടര വർഷത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. ഇവർക്ക് ലഭിച്ചത് ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ്. അഭയം നൽകിയ ചർച്ചിലെ പാസ്റ്റർ റവ. കേറ്റി ഐക്കിൻസ് അറിയിച്ചു