- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ സ്വർഗത്തിലേക്ക് പോകുന്നു; അവിടെവെച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം; അഗ്നി വിഴുങ്ങുന്നതിന് തൊട്ടുമുമ്പ് ഇറ്റാലിയൻ ദമ്പതിമാർ മാതാപിതാക്കളെ വിളിച്ചുപറഞ്ഞതിങ്ങനെ
കരളലിയിക്കുന്ന കഥകളാണ് ഗ്രെൻഫെൽ തീപിടിത്തത്തിന്റെ ശേഷിപ്പുകളായി ഇനിയുള്ളത്. ദുരന്തത്തിൽ മരിച്ച ഇറ്റാലിയൻ ദമ്പതിമാരായ ഗ്ലോറിയ ട്രെവിസാനും മാർക്കോ ഗോറ്റാർഡിയും അഗ്നിവിഴുങ്ങുന്നതിന് തൊട്ടുമുമ്പ് മാതാപിതാക്കളെ വിളിച്ചുപറഞ്ഞ വാക്കുകളും ആ സങ്കടത്തീ ആളിക്കത്തിക്കുന്നു. മരണമുറപ്പാക്കിയ ദമ്പതിമാർ മാതാപിതാക്കളെ വിളിച്ച് അവസാന യാത്രപറഞ്ഞശേഷം ഇത്രയും കൂടി കൂട്ടിച്ചേർത്തു. 'ഞങ്ങൾ സ്വർഗത്തിലേക്ക് പോവുകയാണ്. അവിടെവെച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഞങ്ങൾക്കുവേണ്ടി ഇത്രകാലവും ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദി'-ഗ്ലോറിയ ട്രെവിസാൻ അമ്മയോട് പറഞ്ഞു. ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഗ്രെൻഫെൽ ടവറിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, പുക ഉയർന്നതും പെട്ടെന്ന് അവരുടെ താമസസ്ഥലത്തേയ്ക്ക് തീ പടർന്നതും രക്ഷപ്പെടൽ അസാധ്യമാക്കി. ഇരുവരുടെയും മരണം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവർ അവസാനമായി ചെയ്ത ഫോൺവിളി മാതാപിതാക്കളുടെ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കി. തീ
കരളലിയിക്കുന്ന കഥകളാണ് ഗ്രെൻഫെൽ തീപിടിത്തത്തിന്റെ ശേഷിപ്പുകളായി ഇനിയുള്ളത്. ദുരന്തത്തിൽ മരിച്ച ഇറ്റാലിയൻ ദമ്പതിമാരായ ഗ്ലോറിയ ട്രെവിസാനും മാർക്കോ ഗോറ്റാർഡിയും അഗ്നിവിഴുങ്ങുന്നതിന് തൊട്ടുമുമ്പ് മാതാപിതാക്കളെ വിളിച്ചുപറഞ്ഞ വാക്കുകളും ആ സങ്കടത്തീ ആളിക്കത്തിക്കുന്നു. മരണമുറപ്പാക്കിയ ദമ്പതിമാർ മാതാപിതാക്കളെ വിളിച്ച് അവസാന യാത്രപറഞ്ഞശേഷം ഇത്രയും കൂടി കൂട്ടിച്ചേർത്തു.
'ഞങ്ങൾ സ്വർഗത്തിലേക്ക് പോവുകയാണ്. അവിടെവെച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഞങ്ങൾക്കുവേണ്ടി ഇത്രകാലവും ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദി'-ഗ്ലോറിയ ട്രെവിസാൻ അമ്മയോട് പറഞ്ഞു. ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഗ്രെൻഫെൽ ടവറിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, പുക ഉയർന്നതും പെട്ടെന്ന് അവരുടെ താമസസ്ഥലത്തേയ്ക്ക് തീ പടർന്നതും രക്ഷപ്പെടൽ അസാധ്യമാക്കി.
ഇരുവരുടെയും മരണം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവർ അവസാനമായി ചെയ്ത ഫോൺവിളി മാതാപിതാക്കളുടെ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കി. തീപ്പിടിത്തത്തെ അവർ അതിജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന വിശ്വാസത്തിലേക്ക് കുടുംബം പതുക്കെ എത്തിച്ചേർന്നു. ആർക്കിടെക്ചറൽ എൻജിനീയർമാരാണ് ഗ്ലോറിയയും മാർക്കോയും. മൂന്നുമാസം മുമ്പ് മാത്രമാണ് നല്ലൊരു കരിയർ സ്വപ്‌നം കണ്ട് ഇവർ ലണ്ടനിലെത്തിയത്. ഗ്രെൻഫെൽ ടവറിന്റെ 23-ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
തീപിടിത്തമുണ്ടായ ദിവസം ബുധനാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് മാർക്കോ മാതാപിതാക്കളെ വിളിച്ചത്. നാലുമണിക്ക് വീണ്ടും വിളിച്ചു. ആദ്യം വിളിച്ചപ്പോൾ പേടിക്കാനൊന്നുമില്ലെന്നാണ് മാർക്കോ പറഞ്ഞതെന്ന് അച്ഛൻ ഗ്യാന്നിനോ അറിയിച്ചു. രണ്ടാമത്തെ തവണ വിളിച്ചപ്പോൾ വീട്ടിൽമുഴുവൻ പുകനിറഞ്ഞതായും പറഞ്ഞു. അവസാന നിമിഷംവരെ മാർക്കോ സംസാരിച്ചുകൊണ്ടിരുന്നതായും 4.07 ആയപ്പോൾ ഫോൺ കട്ടായതായും അദ്ദേഹം പറയുന്നു.
വെനീസ് സർവകലാശാലയിൽനിന്ന് ആർക്കിടെക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഗ്ലോറിയ, ലണ്ടനിൽ വളരെ സന്തോഷ വതിയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ തെളിയിക്കുന്നു. കടുത്ത മതവിശ്വാസികളായിരുന്നു ഇരുവരും.