- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ്ക്ലബിൽ വച്ച് കണ്ടുമുട്ടിയ എത്യോപ്യൻ രാജകുമാരനെ പരമ്പരാഗത രീതിയിൽ വിവാഹം ചെയ്ത് അമേരിക്കൻ യുവതി; 33കാരിയായ അരിയാന ഓസ്റ്റിൻ ആചാരപ്രകാരം ഇനി എത്യോപ്യൻ രാജകുമാരി; ജോയൽ പ്രണയംതുടങ്ങിയത് രാജകുമാരൻ ആണെന്ന സത്യം മറച്ചുവച്ച്
നിനച്ചിരിക്കാതെയാണ് പലരുടെയും ജീവിതത്തിൽ സ്വപ്‌നസമാനമായ ഉയർച്ചകളുണ്ടാകുന്നത്. അമേരിക്കൻ യുവതിയായ അരിയാന ഓസ്റ്റിൻ എന്ന 33 കാരിയുടെ ജീവിത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്. എത്യോപ്യൻ രാജകുമാരനും അഭിഭാഷകനുമായ 35 മാകോന്നെനിനെ ഒരു നൈറ്റ്ക്ലബിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയത് അരിയാനയുടെ ജീവിതത്തിന്റെ ഗതിമാറ്റുകയായിരുന്നു. ഇവിടെ വച്ച് കണ്ടതോടെ പരസ്പരം അടുക്കുകയും അത് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. തികച്ചും പരമ്പരാഗതമായ രീതിയിലാണ് അരിയാന ജോയലിനെ വിവാഹം ചെയ്തിരിക്കന്നത്. തുടർന്ന് അമേരിക്കൻ യുവതി എത്യോപ്യൻ രാജകുമാരിയായിത്തീരുകയും ചെയ്തു. എത്യോപ്യയിലെ അവസാന ചക്രവർത്തിയായിരുന്നു ഹെയ്‌ലെ സീൽസി ഒന്നാമൻെ ഗ്രേറ്റ്ഗ്രാന്റ് സൺ ആണ് ജോയൽ. സെപ്റ്റംബർ ഒമ്പതിന് മേരിലാൻഡിൽ വച്ചായിരുന്നു ജോയൽ അരിയാനയ്ക്ക് മിന്നുകെട്ടിയത്. വാഷിങ്ടൺ ഡിസിയിലെ നൈറ്റ് ക്ലബായ പേളിൽ വച്ച് ഇവർ 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ആദ്യമായി കണ്ടുമുട്ടിയിരുന്നത്. ആദ്യ ദർശനത്തിന് ശേഷം അധികം വൈകാതെ അരിയാനയോട് തനിക്ക് പ്രണയം തോന്നിത്തുടങ്ങിയി
നിനച്ചിരിക്കാതെയാണ് പലരുടെയും ജീവിതത്തിൽ സ്വപ്‌നസമാനമായ ഉയർച്ചകളുണ്ടാകുന്നത്. അമേരിക്കൻ യുവതിയായ അരിയാന ഓസ്റ്റിൻ എന്ന 33 കാരിയുടെ ജീവിത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്. എത്യോപ്യൻ രാജകുമാരനും അഭിഭാഷകനുമായ 35 മാകോന്നെനിനെ ഒരു നൈറ്റ്ക്ലബിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയത് അരിയാനയുടെ ജീവിതത്തിന്റെ ഗതിമാറ്റുകയായിരുന്നു. ഇവിടെ വച്ച് കണ്ടതോടെ പരസ്പരം അടുക്കുകയും അത് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. തികച്ചും പരമ്പരാഗതമായ രീതിയിലാണ് അരിയാന ജോയലിനെ വിവാഹം ചെയ്തിരിക്കന്നത്. തുടർന്ന് അമേരിക്കൻ യുവതി എത്യോപ്യൻ രാജകുമാരിയായിത്തീരുകയും ചെയ്തു.
എത്യോപ്യയിലെ അവസാന ചക്രവർത്തിയായിരുന്നു ഹെയ്‌ലെ സീൽസി ഒന്നാമൻെ ഗ്രേറ്റ്ഗ്രാന്റ് സൺ ആണ് ജോയൽ. സെപ്റ്റംബർ ഒമ്പതിന് മേരിലാൻഡിൽ വച്ചായിരുന്നു ജോയൽ അരിയാനയ്ക്ക് മിന്നുകെട്ടിയത്. വാഷിങ്ടൺ ഡിസിയിലെ നൈറ്റ് ക്ലബായ പേളിൽ വച്ച് ഇവർ 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ആദ്യമായി കണ്ടുമുട്ടിയിരുന്നത്. ആദ്യ ദർശനത്തിന് ശേഷം അധികം വൈകാതെ അരിയാനയോട് തനിക്ക് പ്രണയം തോന്നിത്തുടങ്ങിയിരുന്നുവെന്നാണ് ജോയൽ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് കണ്ട് അഞ്ച് മിനുറ്റിന് ശേഷം തന്നെ തന്റെ ഗേൾഫ്രണ്ടാകാൻ അവളോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാജകുമാരൻ വെളിപ്പെടുത്തുന്നു.
എന്നാൽ താൻ രാജകുമാരനാണെന്ന സത്യം പ്രണയത്തിന്റെ തുടക്കത്തിൽ ജോയൽ അരിയാനയെ അറിയിച്ചിരുന്നില്ല. ബന്ധം ആഴത്തിലായതിന് ശേഷമായിരുന്നു ഒരു വിസ്മയം എന്ന നിലയിൽ ഈ സത്യം ജോയൽ അവതരിപ്പിച്ചിരുന്നത്. ഇതറിഞ്ഞ് അരിയാന അക്ഷരാർത്ഥത്തിൽ ഞെട്ടുകയും ചെയ്തിരുന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന സോളമൻ രാജാവിന്റെയും ഷേബ രാജ്ഞിയുടെയും പാരമ്പര്യം അവകാശപ്പെടാവുന്ന ജോയലിന്റെ കുടുംബവുമായി തനിക്ക് ബന്ധം സ്ഥാപിക്കാനാവുമോയെന്ന് പോലും അരിയാന ഭയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മേരിലാൻഡിലെ ടെംപിൾ ഹില്ലിൽ വച്ച് എത്യോപ്യൻ ഓർത്തഡോക്‌സ് ക്രിസ്ത്യൻ സമ്പ്രദായ പ്രകാരമായിരുന്നു ഇവരുടെ വിവാഹം. 13 പുരോഹിതന്മാരായിരുന്നു ഈ വിവാഹത്തിന് കാർമികത്വം വഹിച്ചിരുന്നത്.
ചടങ്ങിൽ വരനും വധുവും കിരീടങ്ങൾ ധരിച്ചിരുന്നു. രാജകീയ വിവാഹച്ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ഇത്. അരിയാനയ്ക്ക് യാതൊരു വിധത്തിലുമുള്ള രാജകീയ പാരമ്പര്യവുമില്ലെന്നിരിക്കെയാണ് ഭാഗ്യം കൊണ്ട് അവർ രാജകുമാരിയായിത്തീർന്നിരിക്കുന്നത്. ആഫ്രിക്കൻ അമേരിക്കൻ/ ഗയാനീസ് കുടുംബപശ്ചാത്തലത്തിൽ നിന്നാണീ പെൺകുട്ടി വരുന്നത്.
അവളുടെ അമ്മയുടെ മുത്തച്ഛൻ ഗയാനയുടെ തലസ്ഥാനമായ ജോർജ് ടൗണിലെ ലോർഡ് മേയറായിരുന്നു. 2006ൽ അമേരിക്കിയിൽ നിന്നും ഗ്രാജ്വേഷൻ നേടിയ ജോയൽ പിന്നീട് ആറ് മാസങ്ങൾ ഫ്രാൻസിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്നു. തുടർന്ന് അതിന്റെ അടുത്ത വർഷം അരിയാന പാരീസിലെത്തിയിരുന്നു. തുടർന്ന് 2008ൽ അമേരിക്കയിലേക്ക് മടങ്ങിയ ജോയൽ അധികം വൈകാതെ എത്യോപ്യയിലേക്ക് മടങ്ങുകയും ചെയ്തു. 2012ൽ മാസ്റ്റേർസ് ഡിഗ്രിയെടുക്കാനായി അരിയാന പാരീസിൽ നിന്നും വീണ്ടും യുഎസിലെത്തി. ആ വർഷം പരസ്പരം പിരിയാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ 2014ലെ വാലന്റൈൻസ് ദിനത്തിൽ വീണ്ടും അടുക്കുകയായിരുന്നു.