ബെർലിൻ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിയും യുവാവും ശ്വാസം മുട്ടി മരിച്ചു. അതി ശൈത്യത്തെ ചെറുക്കാൻ കാറിനുള്ളിലെ ഹീറ്റർ ഓണാക്കിയ നിലയിലായിരുന്നു ഉണ്ടായത് ഇതിനെത്തുടർന്ന് ശ്വാസം മുട്ടൽ ഉണ്ടായതാവാം 39കാരനായ യുവാവും 44 കാരിയും മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വടക്കൻ ജർമ്മനിയിലെ ബോട്ട്റോപ് നഗരത്തിലായിരുന്നു സംഭവം. മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കാറിനുള്ളിൽ ഇരുവരേയും നഗ്‌നരായി മരിച്ച നിലയിൽ കണ്ടെത്തിയത്.മണിക്കൂറുകളായി ഗാരേജിൽ ഓണായികിടക്കുന്ന കാറിനെ ആരും ശ്രദ്ധിച്ചിരുന്നില്ല.

പ്രഥമദൃഷ്ട്യാ കൊലപാതക ശ്രമമൊന്നും നടന്നതായി കാണുന്നില്ലെന്നും അപകടമരണത്തിനുള്ള സാധ്യതയാണുള്ളതെന്നും പൊലീസ് അറിയിച്ചു. അതേ സമയം മരിച്ചവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.